Latest News

സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല; അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കി; മനസ്സ് തുറന്ന് നടി അന്ന രേഷ്മ രാജന്‍

Malayalilife
സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല; അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കി; മനസ്സ് തുറന്ന് നടി  അന്ന രേഷ്മ രാജന്‍

ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നടി അന്ന രേഷ്മ രാജന്‍.  നടി അഭിനയ രംഗത്ത്  ആതുര സേവന രംഗത്ത് നിന്നാണ് എത്തുന്നത്. എന്നാൽ  ഇപ്പോള്‍ അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നതല്ല എന്നും , നഴ്സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയെന്നുമാണ് താരം പറയുന്നത്. 

അന്നയുടെ വാക്കുകള്‍ ഇങ്ങനെ: 

സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്‌കൂളില്‍ വച്ച് എന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്‌കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല. സ്‌കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് എന്റെ ഭാഗം ഞാന്‍ കുളമാക്കിയിരുന്നു.

ഒരിക്കല്‍ കോളജില്‍ വച്ച് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ എന്നോട് ചോദിച്ചത് ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്നാണ്. ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്ന്.

സിനിമയില്‍ തന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്സിംഗ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന ഞാന്‍ അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത്. അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകള്‍ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായത്. 

Actress Anna reshma rajan words about amala paul skit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES