2018ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഏറെ ശ്രദ്ധേയമായി മാറി. തുടർന്ന് കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് നേരയുണ്ടാകുന്ന സൈബർ അറ്റാക്കുകളെ കുറിച്ചും സൂപ്പർ ശരണ്യ സിനിമാ വിശേഷങ്ങളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും എല്ലാം ഒരു മാധ്യമത്തിന് നൽകിയ അഴിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
'കൂട്ടുകാർ മാത്രമല്ല ഇപ്പോൾ ഇതുപോലെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ശരണ്യ എന്നാണ് വിളിക്കുന്നത്. പലരും അറിയാതെ അനശ്വര എന്ന പേര് മറന്ന് പോകുന്നു. അനശ്വര എന്ന ഞാൻ സൂപ്പർ ആണെന്നാണ് എന്റെ വിശ്വാസം. എല്ലാവരിലും പോസിറ്റീവായ വശങ്ങളുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സൂപ്പറാണെന്ന് സ്വയം വിശ്വസിക്കണം. ഞാൻ ഇതുവരെ ചെയ്ത നാല് കഥാപാത്രങ്ങൾ എന്റെ ശരിക്കുള്ള സ്വഭാവവുമായി സാമ്യമില്ല. ഇതിലൊന്നും അനശ്വരയില്ല. ശരണ്യയെന്ന കഥപാത്രത്തിന് എന്റെ സ്വഭാവവുമായി ബന്ധമില്ല. അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയായ ഉദാഹരണം സുജാതയിലേക്ക് ഒഡീഷൻ വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.'
'കംഫർട്ട് സോണിൽ നിന്നും പുറത്ത് വന്ന് സിനിമകളഅ ചെയ്യണം എന്നാണ് ആഗ്രഹം. പുറത്തിറങ്ങാനിരിക്കുന്ന മൈക്ക് എന്ന ചിത്രത്തിൽ വ്യത്യസ്തമായ റോൾ ആണ്. ഏറെ നാളായി ചെയ്യണമെന്നാഗ്രഹിച്ച കഥാപാത്രമാണ് മൈക്കിൽ. തണ്ണീർ മത്തൻ ദിനങ്ങളിൽ ജാതിക്കാ തോട്ടത്തിൽ വെച്ചുള്ള ആ സീൻ ചെയ്യാനാണ് ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്. ഇരുപതോളം തവണ ടേക്കെടുക്കേണ്ടി വന്നു. മൈക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാൻ മുടി മുറിച്ചത്. സ്ക്രിപ്റ്റോ കഥാപാത്രമോ ശരീരികമായി മാറ്റങ്ങളോ രൂപ വ്യത്യസം വരുത്തണമെന്നോ ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യാൻ എപ്പോഴും തയ്യാറാണ്. നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് മുടി മുറിച്ചത്. സ്ത്രീ സൗന്ദര്യം മുടിയിലാണെന്ന് കരുതുന്നില്ല. പുരുഷന്റെ സൗന്ദര്യം താടിയിലും മീശയിലുമാണെന്നും കരുതുന്നില്ല.' അനശ്വര രാജൻ പറയുന്നു.