മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ.താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമേയയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അഭിനേതാവ് എന്നതിലുപരി ഫാഷന്‍ ലോകത്തും അമേയ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. മിക്കപ്പോഴും പുതിയ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാവുകയാണ്. ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷന്‍. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനെ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂവെന്നാണ് അമേയ എഴുതിയരിക്കുന്നത്.ഫോട്ടോയ്ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.