Latest News

ദുല്‍ഖറും ചേച്ചിയും വെക്കേഷന് വരും; വീടിന്റെ മുന്നിലെ നെല്‍പ്പാടത്ത് പോയി ഓടിക്കളിക്കുമായിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് അമ്പിളി

Malayalilife
ദുല്‍ഖറും ചേച്ചിയും വെക്കേഷന് വരും; വീടിന്റെ മുന്നിലെ നെല്‍പ്പാടത്ത് പോയി ഓടിക്കളിക്കുമായിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് അമ്പിളി

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ബാലതാരമാണ് അമ്പിളി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ വാത്സല്യം സിനിമയില്‍ ബാലതാരമായെത്തിയ അമ്പിളിയുടെ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്. അമ്പിളി ഒരു അഭിമുഖത്തിനിടെ  വാത്സല്യത്തിന്റെ സെറ്റില്‍ വച്ച് ദുല്‍ഖറിനും സഹോദരിക്കുമൊപ്പം കളിച്ചതിനെ കുറിച്ചാണ് പറയുന്നത്.

വാത്സല്യം ലൊക്കേഷനൊക്കെ നല്ല ഓര്‍മ്മയുണ്ട്. അന്ന് താന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും തങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു.

ഇന്ന്, ദൈവമേ താന്‍ ആരുടെ കൂടെയാ ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കാറുണ്ട്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളിയുടെ അവസാന ചിത്രം രണ്ടാം ഭാവമാണ്.  ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം അഭയം എന്ന ചിത്രത്തിലെ അഭിനയത്തിന് അമ്പിളിയെ തേടി എത്തിയിരുന്നു.  ബാലതാരം എന്ന ഇമേജ് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് തടി ഉണ്ടായിരുന്നു. ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നെ തന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി എന്ന് അമ്പിളി നേരത്തെ തന്നെ  വ്യക്തമാക്കിയിരുന്നു.

Actress Ambili share valsalyam location experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES