Latest News

അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം; ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും; തുറന്ന് പറഞ്ഞ് നടി അംബിക

Malayalilife
അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം; ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും; തുറന്ന് പറഞ്ഞ് നടി അംബിക

ലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് . 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അം‌ബിക മലയാളം കൂടാതെ തമിഴ്,കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അം‌ബിക അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രങ്ങൾ കൂടാതെ ഏതാനും തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. 1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഈ നടി പിന്നീട് 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. ‘സീത’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അംബികയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. എന്നാൽ ഇപ്പോൾ സിനിമയിലെ മാറ്റത്തെ  കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.

ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല. പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.

ഇപ്പോഴത്തെ ന്യൂജന്‍ പിള്ളേര്‍ വലിയ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് ഒരുപാട് സൗകര്യങ്ങളും സാധ്യതകളുമുണ്ട്. അതിന്റേതായിട്ടുള്ള ഒരുപാട് മൈനസുകളുമുണ്ട്. പലര്‍ക്കും സമയനിഷ്ഠയില്ലെന്ന് കേള്‍ക്കുന്നത് ഭയങ്കര സങ്കടകരമാണ്. കാശ് കുറച്ചു കിട്ടുന്നോ കൂടുതല്‍ കിട്ടുന്നോ എന്നല്ല. അതിനെക്കാള്‍ വിലപിടിച്ചതാണ് സമയം. ഒരു നടന്‍ അല്ലെങ്കില്‍ നടി എന്ന രീതിയില്‍ സംവിധായകനോടും നിര്‍മ്മാതാവിനോടും നീതി പാലിക്കണമെങ്കില്‍ സമയനിഷ്ഠ പാലിക്കണം. രാവിലെ 9 മണിക്കെത്തണം എന്ന് പറഞ്ഞാല്‍ ആ സമയത്ത് തന്നെ എത്തണം. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഇത്ര സീനുകള്‍ ചിത്രീകരിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അതെടുക്കാന്‍ കഴിയണം. ഇത് 9 മണിയെന്ന് പറഞ്ഞാല്‍ 11 മണിക്കാണെത്തുക. അപ്പോള്‍ ഫിക്‌സ് ചെയ്ത സീനുകളില്‍ പകുതിയേ അവര്‍ക്കെടുക്കാന്‍ കഴിയൂ.

അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്.

ഇതിനെതിരെ പരാതിപ്പെടാന്‍ പോയിട്ട് ഒന്നും ഒരു കാര്യവുമില്ല. പണ്ടും അങ്ങനെ തന്നെയായിരുന്നു. നസീര്‍ സാര്‍ എന്നു പറഞ്ഞിട്ടേ ഷീലാമ്മയെ പറഞ്ഞിരുന്നുള്ളൂ. മധു സാര്‍ എന്ന് പറഞ്ഞിട്ടേ ജയഭാരതിയെ പറഞ്ഞിരുന്നുള്ളൂ. ഇന്ന് നായികാ പ്രാധാന്യമുള്ള കഥകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അത് കുറവാണ്. നേരത്തെ ചില നോവലുകള്‍ സിനിമകള്‍ ആക്കുമായിരുന്നു. അവയില്‍ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതും കുറവാണെന്ന് താരം അഭിമുഖത്തില്‍ പറയുന്നു. 

Read more topics: # Actress Ambika,# words about cinema
Actress Ambika words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES