നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
നിരവധി സിനിമകളുമായി മുന്നേറുന്ന താരം ഇപ്പോൾ കേരളത്തിൽ കോവിഡ് വ്യാപനം ചെറുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടികളെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു കോടി കോവിഡ് വാക്സിനുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു ഐശ്വര്യ
സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
'ഐ ലൗ യൂ ചീഫ് മിനിസ്റ്റർ' എന്ന മുഖവുരയോടെയാണ് താരത്തിന്‍റെ പോസ്റ്റ് തുടങ്ങുന്നത്. 'എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. എനിക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അതീവ സന്തോഷം തോന്നുന്നു. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ കഠിനകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്‍കുന്നു'- ഐശ്വര്യ കുറിച്ചു. ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു. നിരവധി ദിവസം വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞ താരം പിന്നീട് രോഗമുക്തയാവുകയും ചെയ്തു.