ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് അഹാന കൃഷ്ണൻ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന. താരത്തിന്റെ പാത പിന്തുടർന്ന് കൊണ്ട് അനുജത്തിമാരും സിനിമയിലേക്ക് ചേക്കേറിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ അഹാന മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഈ മറുപടികളാണ്. അഹാന ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചും തുറന്നു പറയുന്നുണ്ട്.
പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേര്‍തിരിച്ച് നിര്‍ത്താന്‍ സാധിക്കുമോ എന്നായിരുന്നു ഒരു ചോദ്യം. താന്‍ വളരെ ഓപ്പണ്‍ ആണെന്നായിരുന്നു അഹാനയുടെ മറുപടി. താന്‍ ഫോര്‍മല്‍ അല്ലെന്നും സുതാര്യമായ വ്യക്തിയാണെന്നും അഹാന പറയുന്നു. അതിനാല്‍ താന്‍ മിക്കപ്പോഴും കംഫര്‍ട്ടബിള്‍ ആണെന്നും അതുകൊണ്ട് തനിക്കതില്‍ വലിയ ബുദ്ധിമുട്ടില്ലെന്നും തനിക്കത് സ്വാഭാവികമാണെന്നും അഹാന പറയുന്നു. തന്റെ അടുത്ത സിനിമകള്‍ അടി, നാന്‍സി റാണി, പിന്നെ രഹസ്യ പ്രൊജക്ടുകളാണെന്നും അഹാന പറയുന്നുണ്ട്.
നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ് ഫെമിനിസം എന്ന ചോദ്യത്തിനും അഹാന മറുപടി പറഞ്ഞിട്ടുമുണ്ട്. 157474675-ാമത്തെ തവണ പറയുകയാണ്, തുല്യതയാണെന്നായിരുന്നു അഹാനയുടെ ഉത്തരം. തന്റെ വിദ്യാഭ്യാസ യോഗ്യതയും അഹാന തുറന്നു പറയുന്നുണ്ട്. ദയാലുവായ, വിവേകമുള്ളൊരു മനുഷ്യന്‍ ആകാന്‍ ശ്രമിക്കുന്നതിനോടൊപ്പം താനൊരു കലാകാരിയാണെന്നും വിഷ്വല്‍ കമ്മ്യണിക്കേഷില്‍ ഗ്രാജുവേറ്റും അഡ്വര്‍ട്ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗില്‍ പോസ്റ്റ് ഗ്രാജുവേറ്റാണെന്നും അഹാന പറയുന്നു.
മറ്റൊരാള്‍ക്ക് അടുത്തതായി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ആകാം, തലകറങ്ങി വീഴാതെ എങ്ങനെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം, ടുവീലര്‍ ശരിയായി എങ്ങനെ ഓടിക്കാം എന്നെല്ലാമാണ് താന്‍ ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അഹാനയുടെ ഉത്തരം. താരത്തിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.