Latest News

സംഭവബഹുലമായ ഈ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു; കുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ

Malayalilife
സംഭവബഹുലമായ ഈ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു; കുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് വരാറുമുണ്ട്. എന്നാൽ ഇപ്പോൾ മാതൃ ദിനത്തോടനുബന്ധിച്ചു അഹാന പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മദേഴ്‌സ് ഡേ, സംഭവബഹുലമായ ഈ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാൻ ശ്രമിച്ചു. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മറ്റ് മൂന്ന് പേരെയും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അവർ എന്നേക്കാൾ എത്ര ചെറുതാണ്. പക്ഷേ എന്നെ ചുമക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ മറ്റ്കാര്യങ്ങളെ പോലെ അമ്മ അത് കൈകാര്യം ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകൾ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം. അച്ഛന്‍ കൃഷ്ണകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Actress AHANA KRISHNA note about mothers day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES