തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരവിവാഹമായിരുന്നു നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെത്. താരത്തിന്റെത് ഇത് മൂന്നാം വിവാഹമാണ്. കഴിഞ്ഞ ജൂൺ 27 ന് ചെന്നൈയിൽ വെച്ചായിരുന്നു സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. വനിത മൂന്നാമതും വിവാഹിതയാവുന്നത് രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഏറെ നാൾ ആകുന്നതിന് പിന്നാലെ ഇരുവരും വേർപിരിയുകയും ചെയ്തു.
എന്നാൽ ഇപ്പോൾ നടി തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച ഒരു ഫോട്ടോ ആണ് വൈറലാകുന്നുണ്ട്. ഹാസ്യനടൻ പവർസ്റ്റാർ ശ്രീനിവാസനുമായി വിവാഹം കഴിഞ്ഞ രീതിയിലുള്ള ഫോട്ടോ ആണ് വനിത സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, ആരാധകർ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നാണു ചോദിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. ഈ ഫോട്ടോയും ഇപ്പോൾ വനിതാ നാലാമത് വിവാഹിതയാകും എന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ചർച്ചയാകുന്നത്.
വനിത നാലാമാതും വിവാഹം കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ജ്യോത്സൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറയുന്നത്. വനിത ഇത് തമാശയോടെയാണ് കേട്ടത്. നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കുമെന്ന് കൂടി ജ്യോത്സൻ പറയുന്നു. താൻ സീരിയസായി പറഞ്ഞതാണെന്നും അടുത്ത വർഷത്തിൽ നിങ്ങൾക്കൊരു വിവാഹം നടക്കും. ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നുമായിരുന്നു ഇപ്പോൾ വെളിപ്പെടുത്തൽ.