ഭാഗ്യം കൊണ്ട് തന്നെ കല്യാണം കഴിഞ്ഞിട്ടോ മറ്റെന്ത് കാരണത്താലോ ഒന്നും സിനിമയിൽ നിന്നും വിട്ടു മാറാതെ നിക്കുന്ന ചിലരുണ്ട്. വലിയ വേഷങ്ങളോ നായിക വേഷങ്ങളിലോ ഒന്നും അല്ലാതെ വർഷങ്ങളായി സിനിമയിൽ തിളങ്ങി നില്ക്കാൻ ഭാഗ്യം തന്നെ വേണം എന്ന് നിശ്ചയം. അങ്ങനെ ഒരു ഭാഗ്യ നടിയാണ് ശ്രീജയ. പ്രശസ്ത ചലച്ചിത്ര നടിയാണ് ശ്രീജയ നായര്‍. കമലദളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.1990 കളിലുടനീളം മലയാള ചലച്ചിത്രമേഖലയിൽ ജോലി ചെയ്തിരുന്ന താരം വിവാഹശേഷം താത്കാലികമായി അഭിനയം നിർത്തുകയും പിന്നീട് 2014 ൽ അഭിനയരംഗത്തേക്ക് മടങ്ങുകയും ചെയ്തു. സമ്മര്‍ ഇന്‍ ബത്ലേഹം,ലേലം,ഒടിയന് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ പൊന്തന്മാടയില് മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് ശ്രീജയ വെളിപ്പെടുത്തുകയാണ്.
പൊന്തന്മാടയില് മമ്മൂക്കയുടെ അനുജത്തി വേഷമാണെനിക്ക്. അവിടെ കളിതമാശയൊന്നുമില്ല. മമ്മൂക്ക സീരിയസാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. കാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും.
മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ അങ്ങനെ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കയ്ക്കൊപ്പം സ്റ്റാലിന് ശിവദാസില്‍ അഭിനയിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവരൊക്കെ പറഞ്ഞു. അയ്യോ ശ്രീജയക്കൊപ്പമാണെങ്കില് താഴെ വീഴുമെന്ന്.