ഈ യാത്ര കഠിനമാണെന്ന് അറിയാം; പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്; കുറിപ്പ് പങ്കുവച്ച് നടി മനീഷ കൊയ്‌രാള

Malayalilife
ഈ യാത്ര കഠിനമാണെന്ന് അറിയാം; പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്; കുറിപ്പ് പങ്കുവച്ച് നടി മനീഷ കൊയ്‌രാള

ബോളിവുഡിലെ തന്നെ  നക്ഷത്രകണ്ണുള്ള രാജകുമാരി എന്ന വിശേഷണത്തിന് ഏറെ അർഹയായി താരമാണ്  മനീഷ കൊയ്‌രാള. തൊണ്ണൂറുകളില്‍ നായിക വസന്തമായി പാറി നടന്ന മനീഷയുടെ നിരവധി ചിത്രങ്ങളാണ് ഇന്നും ആരാധകരുടെ ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നത്. ധൈര്യപൂർവ്വം തന്നെ ഗർഭാശയ കാൻസറെന്ന മഹാമാരിയെ  നേരിട്ടിട്ടുള്ള വ്യക്തിയാണ് മനീഷ.  മനീഷയ്ക്ക് അണ്ഡാശയ ക്യാൻസറാണെന്ന് 2012ലാണ് സ്ഥിരീകരിക്കപ്പെട്ടത്. 
എന്നാൽ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. 

പോസ്റ്റിൽ ഹോസ്പിറ്റൽ കിടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് കുറിപ്പ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ’ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാൻ ആ​ഗ്രഹിക്കുന്നു.ക്യാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെ. ‘പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു.

 ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ  സാമൂഹിക പ്രവർത്തക കൂടിയായ താരം മികച്ച ഒരു നർത്തകി കൂടിയാണ് എന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു. താരത്തിന്റെ ജീവിതം എന്നത് ഒരു നിറഞ്ഞ പോരാളിയുടെ ജീവിതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.  ഒരുപിടി മികച്ച ചിത്രങ്ങൾ തമിഴിലും ഹിന്ദിയിലും ചെയ്ത താരം, ക്യാൻസർ ബാധിച്ച് രോഗത്തോട് പൊരുതുമ്പോൾ തന്നെ ആഘോഷിച്ച സിനിമ മേഖലയിൽ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്നും തുറന്നുപറഞ്ഞിട്ടുണ്ട്. അർബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ ഹീൽഡ്: ഹൗ ക്യാൻസർ ഗെവ് മി എ ന്യൂ ലൈഫ്  തന്റെ പുസ്തകത്തിലൂടെ മനീഷ തുറന്ന് പറഞ്ഞിരുന്നു. 

Actress maneesha koirala words about cancer awareness day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES