നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അവസാനിപ്പിച്ചതില്‍ അത്ഭുതമില്ലെന്ന് തുറന്ന് pa ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിനെ പറ്റി ഒരക്ഷരം പ്രതിപക്ഷം മിണ്ടുന്നില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. എവിടെ നിന്നും അന്വേഷണ സംഘത്തിന് പിന്തുണയില്ല. ദീര്‍ഘനാളായി അന്വേഷണ സംഘം കേസിന് പിന്നാലെയാണ്. എന്നാല്‍ കോടതിയോ ഭരണപക്ഷമോ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാന്‍ അന്വേഷണ സംഘത്തിനാെപ്പമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നിങ്ങള്‍ ധൈര്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോവൂ എന്ന് പറയാന്‍ ആരും തന്നെ ഇല്ല. ഭരണപക്ഷമോ പ്രതിപക്ഷമോ കോടതിയോ ആരും അന്വേഷണ സംഘത്തോടൊപ്പം നില്‍ക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ‘എനിക്ക് ഇതില്‍ അത്ഭുതം തോന്നുന്നില്ല. കാരണം സഹായിക്കേണ്ട പ്രധാന ഭാഗങ്ങളില്‍ നിന്നൊന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായം കിട്ടുന്നില്ല. അത് കിട്ടാത്തിടത്തോളം എങ്ങനെയാണ് അവര്‍ അന്വേഷണവുമായി മുന്നോട്ട് പോവേണ്ടത്. കോടതിയാണെങ്കില്‍ എന്തെല്ലാം കൊണ്ട് കൊടുത്താലും വിശപ്പ് മാറുന്നില്ല. അടുത്തത് കൊണ്ട് വാ എന്ന് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ആരും ഇല്ല. നിഴലിനോട് യുദ്ധം ചെയ്യുന്നത് പോലെ അവരെത്ര കാലമാണ് ഇത് ചെയ്യുന്നത്. സമൂഹം മനസ്സിലാക്കേണ്ട കാര്യമാണിത്.
നമുക്കൊരു പ്രതിസന്ധി വരുമ്പോള്‍ നമുക്കൊപ്പം കോടതി പോലും നില്‍ക്കില്ല. പണമുള്ളവര്‍ മാത്രം കോടതിയിലേക്ക് വന്നാല്‍ മതിയെന്ന് ഒരു ബോര്‍ഡ് വെക്കുന്നത് നന്നായിരിക്കും,’ ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിനെക്കുറിച്ച് ഒരക്ഷരം പ്രതിപക്ഷം ഇതുവരെ മിണ്ടിയിട്ടില്ല. അതി ശക്തമായ തെളിവുകളുമായി കേസ് തളര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ബാലചന്ദ്രകുമാറും സായ്ശങ്കറുമുള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. അതൊന്നും പോരാ എന്ന് കോടതി പറയുന്നതിനിടയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.