Latest News

താലികെട്ട് കഴിഞ്ഞ് ഉടന്‍ ശ്രീ എന്നെ കെട്ടിപ്പിടിച്ചു; ഞാന്‍ പേടിച്ചു പോയി; മനസ്സ് തുറന്ന് സ്‌നേഹ

Malayalilife
താലികെട്ട് കഴിഞ്ഞ് ഉടന്‍ ശ്രീ എന്നെ കെട്ടിപ്പിടിച്ചു; ഞാന്‍ പേടിച്ചു പോയി; മനസ്സ് തുറന്ന്  സ്‌നേഹ

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്  ശ്രീകുമാറും സ്‌നേഹയും. ഇരുവരും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം മറിമായത്തിലെ ലോലിതനും മണ്ഡോതരിയുമായിട്ടാണ്  കവര്‍ന്നത്.  ഇരുവരും സിനിമയും ടിവി പരിപാടികളും ഒക്കെയായി സജീവമാണ്. എന്നാൽ ഇപ്പോൾ  സ്പാര്‍ക്ക് തോന്നിയപ്പോഴാണ് വിവാഹത്തെ കുറിച്ച് തങ്ങള്‍ ചിന്തിച്ചത് എന്ന് പറയുകയാണ് ഇരുവരും.  ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് പങ്കുവെച്ചത്. 

തെലുങ്ക് സിനിമയില്‍ അഭിനയിച്ച് വരികയാണ് ശ്രീ. ഞാനൊരുപാട് ആഗ്രഹിച്ച കാര്യമാണിത്. ശ്രീക്ക് അന്യഭാഷയില്‍ നിന്നൊക്കെ അവസരം വരണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്റെ പ്രാര്‍ത്ഥന കേട്ട് അമ്മയുടേയും ചേച്ചിയുടേയും കണ്ണ് തള്ളിയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്കങ്ങനെ പ്രത്യേകിച്ച് ലിമിറ്റൊന്നുമില്ലെന്നുമായിരുന്നു സ്നേഹ പറഞ്ഞത്.

മറിമായത്തിന്റെ ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത് എന്റെ വീട്ടില്‍ വെച്ചായിരുന്നു. ആദ്യം കോണ്‍ഫിഡന്‍സ് വരാത്തയാളാണ് ഞാന്‍. ഒന്ന് മൂവായിക്കിട്ടണം. മനോരമയിലേക്ക് വന്നാല്‍ കൂളാണ്, ഇവിടെ വെച്ചാണ് ആദ്യം ക്യാമറ കണ്ടതും അഭിനയിച്ച് തുടങ്ങിയതും. കുറേക്കാലം കഴിഞ്ഞാണ് ഫ്ളോറില്‍ ഷൂട്ട് തുടങ്ങിയത്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരോടും എല്ലാകാര്യങ്ങളും പറയാം. 10 വര്‍ഷത്തോളമുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

വിവാഹത്തെക്കുറിച്ച് സംസാരിച്ചത് ശ്രീയുടെ ചേച്ചിയാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു. മണ്ഡു എന്ന പേര് അറിഞ്ഞിട്ടതാണെന്നാണ് ശ്രീ പറയുന്നത്. താലികെട്ട് കഴിഞ്ഞ് ഉടന്‍ ശ്രീ എന്നെ ഹഗ് ചെയ്തു, ഞാന്‍ പെട്ടെന്ന് പേടിച്ചുപോയി, ക്യാമറക്കാരും കുടുംബക്കാരും എല്ലാവരുമുണ്ടായിരുന്നു. ഞെട്ടിപ്പോയി. ഞാന്‍ മാറങ്ങോട്ട് എന്ന് പറഞ്ഞ് ഉന്തുന്നുണ്ട്. അതും ഫോട്ടോയില്‍ കാണം. ഒരെപ്പിസോഡില്‍ ചിരിച്ച് തുടങ്ങിയതാണ്, പിന്നീട് അത് തുടരാന്‍ പറയുകയായിരുന്നു എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. ചിരിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കാറുണ്ട്. അത് ആര്‍ട്ടിഫിഷ്യലൊന്നുമല്ല. സ്വഭാവികമായുള്ളതാണ്. -സ്‌നേഹ പറഞ്ഞു.

Read more topics: # Actress sneha,# words about marriage
Actress sneha words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES