Latest News

വഞ്ചനയില്‍ ചതി പാടില്ല; ഞാന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍

Malayalilife
വഞ്ചനയില്‍ ചതി പാടില്ല; ഞാന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  എന്നാലിപ്പോള്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ബിഹൈന്‍ഡ് വുഡ്‌സിനോടായിരുന്നു വിനീതിന്റെ പ്രതികരണം.

സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി താന്‍ അഭിനയിച്ച ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാല്‍ ഏത് സിനിമയാണെന്ന് പറയില്ലെന്നും വിനീത് പറഞ്ഞു.ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറഞ്ഞു. വഞ്ചനയില്‍ ചതി പാടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴചയാണ് കാത്തിരിപ്പിനൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’  റിലീസ് ചെയ്തത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.

സിനിമയെ പുകഴ്ത്തിയുള്ള കമന്റുകളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍  കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘ഹൃദയം കവരും ഈ ഹൃദയം,എന്നാണ് ഒരു കമന്റ്. മേക്കിംഗും പാട്ടുകളുമൊക്കെ വേറെ ലെവലാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, ഒരു വെള്ളിയാഴ്ച മതി ജീവിതം മാറിമറിയാന്‍, ഇന്ന് പ്രണവിന്റെ ദിവസമാണ് എന്നാണ് മറ്റൊരു കമന്റ്.

Actor vineeth sreenivsan words about her movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES