മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനായകൻ. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരം സ്വാഭാവിക കഥാപാത്രങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും എല്ലാം തന്നെ തിളങ്ങാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഫാന്‍സ് തെണ്ടികളാണെന്നും ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയും വിജയിപ്പിക്കാനോ തോല്‍പ്പിക്കാനോ സാധിക്കില്ലെ എന്നുള്ള താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
'ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല'' എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.
അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. അതേസമയം ഫാന്‍സ് ഷോകള്‍ നിരോധിക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യത്തോടും വിനായകന്‍ പ്രതികരിക്കുന്നുണ്ട്. ഫാന്‍സിനെ നിരോധിക്കണം എന്നായിരുന്നു ആ ചോദ്യത്തിന് വിനായകന്‍ നല്‍കിയ മറുപടി. ഫാന്‍സ് എന്നാല്‍ ജോലിയില്ലാത്ത തെണ്ടികളാണെന്നാണ് വിനായകന്‍ അഭിപ്രായപ്പെടുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
താരത്തെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മീടുവിനെക്കുറിച്ചുള്ള വിനായകന്റെ വാക്കുകളും വിവാദമായി മാറിയിട്ടുണ്ട്്. മീടുവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്താണ് മീടുവെന്ന്് തനിക്കറിയില്ലെന്നും നിങ്ങള്‍ക്കറിയുമെങ്കില്‍ പറഞ്ഞു തരണമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. 'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും.
എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് പേരോടും ഞാന്‍ തന്നെ ആണ് നിങ്ങള്‍ക്കിതിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചത്. നിങ്ങള്‍ പറയുന്ന മീ ടു ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.