Latest News

വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല: വിജയരാഘവൻ

Malayalilife
വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല: വിജയരാഘവൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയരാഘവൻ. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വിവാഹത്തോടെ അന്യ ഭാഷയിൽ വരെ സിനിമ ഉപേക്ഷിക്കുന്ന നായികമാർ ഉണ്ട്. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞ് ഇനി സിനിമ വേണ്ട എന്ന് സ്വയം തീരുമാനമെടുക്കുന്ന നടിമാരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തരാം.

ഈ കാര്യത്തില്‍ തനിക്ക് ഒരു നടിമാരും വിവാഹം കഴിഞ്ഞു അഭിനയം നിര്‍ത്താതിരിക്കട്ടെ എന്ന സന്ദേശമാണ് നല്‍കാന്‍ കഴിയുന്നതെന്ന് ഒരു ചാനല്‍ ടോക് ഷോയില്‍ സംസാരിക്കവേ വിജയരാഘവന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.  നടിമാര്‍ ഇനി സിനിമ വേണ്ടന്ന തീരുമാനം എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.

വിവാഹം കഴിഞ്ഞു ഇനി സിനിമ വേണ്ടന്ന് തീരുമാനം സ്വയം എടുക്കുമ്പോള്‍ ഇത്രയും നാളും താന്‍ ചെയ്തത് ഒരു വൃത്തികെട്ട കാര്യമാണോ എന്ന് അവര്‍ സ്വയം ചോദിക്കേണ്ടി വരും. വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്ന് എല്ലാ പ്രശസ്തിയും പ്രതിഫലവും പറ്റിയിട്ടും വിവാഹ ശേഷം സിനിമ മേഖലയെ തള്ളി പറയുന്ന രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കുടുംബമായി കഴിഞ്ഞാല്‍ തിരിച്ചു വരാന്‍ തോന്നാത്ത വൃത്തികെട്ട ഇടമായി സിനിമയെ കാണുന്നത് ഒരിക്കലും നല്ല പ്രവണതയല്ല എന്നും വിജയരാഘവന്‍ പറയുന്നു.

Actor vijaya raghavan words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES