മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് ബാബു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെയാണ് താരത്തിന് നേരെ പീഡന പരധാരി ഉയർന്നിരിക്കുകയാണ്. എന്നാൽ താരത്തിനെതിരെ ഉയർന്ന കേസുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണ വേണമെന്നാവശ്യപ്പെട്ട് നടന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തിനും പരാതി നൽകിയിരിക്കുകയാണ്. തന്റെ മകൻ വിജയ് ബാബുവിനെതിരെയുള്ള കേസിന് പിന്നിൽ മലയാള സിനിമയിലെ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം നടത്തിയ ഗൂഢാലോചനയാണെന്ന് അമ്മ മായ ബാബു പരാതിയിൽ വ്യക്തമാക്കുകയാണ്.
എന്റെ മകൻ വിജയ്ബാബുവിന്റെ പേരിൽ നടിയായ പെൺകുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു.
അതോടൊപ്പം നല്ല സൗഹൃദമായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുമ്പോൾ 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്. ബഹുമാനപെട്ട നീതി പീഠത്തിലും നിയമ സംവിധാനത്തിലും ഞാൻ വിശ്വസിക്കുന്നു.പെൺകുട്ടി കൊടുത്ത പരാതി അന്വേഷിക്കണം. അന്വേഷിക്കുന്നുണ്ട്.
അതോടൊപ്പം പെണ്കുട്ടിയെകൊണ്ട് എങ്ങനെ ഒരു പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണം വേണം .ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണം വേണം.പെൺകുട്ടിക്ക് ഇങ്ങനെ ഒരു പരാതി നൽകാൻ എന്തെങ്കിലും തരത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം.
എല്ലാ തെളിവുകളും ശേഖരിക്കാൻ അത്യാധുനിക സൗകര്യങ്ങൾ നമ്മുടെ നിയമ സംവിധാനത്തിൽ നിലവിൽ ഉണ്ട്. പെൺകുട്ടി പറഞ്ഞ പരാതിയുടെ കൂടെ ഈക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നിൽ വന്ന്, പിന്നീട് നീതി പീഠം എന്റെ മകൻ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാൽ ആ പെൺകുട്ടിക്ക് ഒപ്പം നിൽക്കണം എന്നാണ് എന്റെ നിലപാട്
പക്ഷെ നാളെ എന്റെ മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും ബഹുമാനപെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് നൽകിയ പരാതിയിൽ നീതിപൂർവ്വമായ നടപടി ഉണ്ടാവും എന്നാണ് വിശ്വാസം.
മായാ ബാബു