Latest News

നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ; തെളിവെടുപ്പ് ആരംഭിച്ചു

Malayalilife
നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ; തെളിവെടുപ്പ് ആരംഭിച്ചു

ടനും നിര്‍മ്മാതാവുമായ  വിജയ് ബാബു യുവനടിയെ പീഡിപ്പിച്ച കേസില്‍  അറസ്റ്റിലായി. വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ  രേഖപ്പെടുത്തുകയായിരുന്നു.  രണ്ടു മാസവും 5 ദിവസങ്ങൾക്കും ശേഷമാണ് ഏപ്രിൽ 22 ന് നടി നൽകിയ പരാതിയിൽ പോലീസ് വിജയ് ബാബുവിന്റെ അറസ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.  പോലീസ് തന്നെ ഏപ്രിൽ 22 ന് നടി നൽകിയ പരാതിയിൽ പറയുന്ന വിജയ് ബാബു എയർ പോർട്ടിൽ ഇറങ്ങുമ്പോൾ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് എടുത്തിരുന്നില്ല.

വിജയ് ബാബുവിനെ തെളിവെടുപ്പിനായി  കൊണ്ടുപോകും. ആദ്യ തെളിവെടുപ്പ്  പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് നടക്കുക. വിജയ് ബാബു ചോദ്യം ചെയ്യലിനായി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ്  ഹാജരായിരുന്നത്. ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് തിങ്കളാഴ്ച മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ്  അനുമതി ലഭിച്ചിരുന്നത്.

 വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും ആണ് കോടതി ഉത്തരവ്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു കഴിഞ്ഞ ഏപ്രിൽ 22നാണ്  പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുന്നത്.

Read more topics: # Actor vijay babu arrested
Actor vijay babu arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES