മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ഒരു താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. താരം അടുത്തിടെയായിരുന്നു നിർമ്മാണ രംഗത്തേക്ക് ചുവടു വച്ചത്. ആദ്യമായി ഉണ്ണി നിര്‍മ്മിച്ചത് താരം തന്നെ നായകനായ മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു . ennal ഇപ്പോള്‍ നടന്‍ എന്ന രീതിയിലുള്ള തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ഉണ്ണി.
ഉണ്ണി മുകുന്ദന്റെ വാക്കുകളിലൂടെ ....
‘നടനെന്ന രീതിയില്‍ ആഗ്രഹങ്ങള്‍ മുഴുവന്‍ സാധിച്ചിട്ടില്ല. സിനിമയില്‍ 10 വര്‍ഷം എന്ന് പറയുന്നത് ഒരു വാംഅപ് മാത്രമാണ്. എനിക്ക് തോന്നുന്നു ഇനി അങ്ങോട്ടാണ് നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ സ്റ്റാര്‍ട്ടിങ്ങ്. ഈ ഇന്‍ഡസ്ട്രിയില്‍ വന്ന് ഒരു പടം ചെയ്തപ്പോള്‍ തന്നെ ഒരു നടനായി എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എനിക്കതിന് ഒരു അഞ്ചാറ് വര്‍ഷം തന്നെ എടുത്തു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വിക്രമാദിത്യന്‍ എന്ന സിനിമക്ക് ശേഷമാണ്, ആക്ടിങ്ങ് എനിക്ക് പറ്റുന്ന ഒരു കാര്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അഞ്ചോ പത്തോ സിനിമകളില്‍ അഭിനയിച്ചു, എന്നതിന്റെ പേരില്‍ ആരും ഒരു സിനിമാ നടനാകും എന്ന് എനിക്ക് തോന്നിയിട്ടില്ല.
അതൊരു ആര്‍ട്ടാണ്, ക്രാഫ്റ്റാണ്, അതിനെ റെസ്പെക്ട് ചെയ്യണം. നമ്മള്‍ സാധാരണ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യാന്‍ പോയാലും ഒരു പ്രൊബേഷണറി പിരീഡ് ഉണ്ട്. എനിക്ക് ഇതൊക്കെ പഠിച്ചെടുക്കാനും മനസിലാക്കാനും ഒരു അഞ്ചാറ് വര്‍ഷമെടുത്തു. ഇപ്പോള്‍ കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആണ് ഞാന്‍. അത് ചിലപ്പോള്‍ വര്‍ക്കില്‍ കാണുന്നുണ്ടാകും.
ഗസ്റ്റ് റോള്‍ ചെയ്യാന്‍ സൗഹൃദമാണ് കാരണം. ജയറാമേട്ടന്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യണമെന്ന് വിളിച്ച് പറഞ്ഞാല്‍ നമ്മള്‍ ചെയ്യും. എടാ, ഒരു ഗസ്റ്റ് റോളുണ്ട് എന്ന് രാജു പറഞ്ഞാല്‍ ചെയ്യുന്നു. ഇതൊക്കെ ഫ്രണ്ട്ഷിപ്പിന്റെ ബേസിലാണ്. ഇതൊക്കെ കണ്ടാല്‍ തന്നെ മനസിലാകുന്ന കാര്യങ്ങളാണ്. പിന്നെ, ഇത് ചെയ്തില്ലെങ്കില്‍ എന്റെ കരിയറിന് എന്തെങ്കിലും സംഭവിക്കും എന്ന ഇന്‍സെക്യൂരിറ്റിയൊന്നും എനിക്കില്ല. ഒരു പേഴ്സണ്‍ എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും ഞാന്‍ കോണ്‍ഫിഡന്റാണ്. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം അവര്‍ വിളിക്കുന്നത്. ഞാന്‍ കുറച്ചുകൂടി സ്‌ക്രീന്‍ സ്പേസില്‍ വരാനാഗ്രഹിക്കുന്നത് കൊണ്ടാകാം. ഇതിലൊരു സൗഹൃദമുണ്ട്. ഞാന്‍ എന്റെ സിനിമകളില്‍ ഇങ്ങനെ ചെറിയ വേഷങ്ങളിലേക്ക് ആരെയും വിളിക്കാറില്ല, അത് വേറെ കാര്യം. പക്ഷെ, എന്നെ ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ നോ പറയാറില്ല.