Latest News

നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു; ഐസൊലേഷനില്‍ കഴിയുകയാണെന്ന് അറിയിച്ച് താരം

Malayalilife
നടന്‍ ടൊവിനോ തോമസിന് കോവിഡ്  സ്ഥിരീകരിച്ചു; ഐസൊലേഷനില്‍  കഴിയുകയാണെന്ന് അറിയിച്ച് താരം

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന് കോവിഡ് പോസിറ്റീവായ വാർത്തയാണ് പുറത്ത് വരുന്നത്.

 താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും ആരോഗ്യനില തൃപ്തികരമെന്നും താരം കുറിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും   ഇനിയുള്ള കുറച്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അഭിനയ രംഗത്തേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ടൊവിനോ  സോഷ്യൽ മീഡിയയിലിലൂടെ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.


നിരവധി പേരാണ് താരത്തിന്റെ ആരോഗ്യ സ്ഥിതി പഴയതു പോലെ മടങ്ങി വരട്ടെ എന്ന് അറിയിച്ചു  കൊണ്ട്  താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം  നവാ​ഗതനായ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ്. മിന്നൽ മുരളി, കാണെക്കാണെ, നാരദൻ, തള്ളുമല എന്നീ ചിത്രങ്ങൾ താരത്തിന്റെതായി ഇനി  അണിയറയിൽ ഒരുങ്ങുകയാണ്.

 

Hello. As it turns out, I've been tested positive for Covid and is currently in isolation. It was an asymptomatic case,...

Posted by Tovino Thomas on Wednesday, April 14, 2021

 

Actor tovino thomas tested covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES