യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് മലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നൽ മുരളി. എന്നാൽ ഇപ്പോൾ മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോ പങ്കുവെച്ച പഴയൊരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയത്.
'ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും.... കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല.... വിഡ്ഢിയുടെ വിലാപവുമല്ല... മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്' എന്നായിരുന്നു ടൊവിനോ കുറിച്ചിരുന്നത്. രണ്ട് വർഷം മുമ്പും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ടൊവിനോ തോമസ് ബിഗ് സ്ക്രീൽ എത്തുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഗപ്പി, ഒരു മെക്സിക്കൻ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി. ടൊവിനോയ്ക്ക് മലയാള സിനിമയിൽ തന്റേതായൊരിടം ലഭിക്കാൻ കാരണവും ഈ ചിത്രങ്ങൾ തന്നെയാണ്.