നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. താരത്തിന്റെത് ഒരു കൊച്ചു വല്യ കുടുംബം കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ ദിനം. എന്നാൽ ഇപ്പോൾ പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയുടെയും രാധികയുടെയും വിവാഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നേരത്തെ നടന്‍ തന്നെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
1989 നവംബര്‍ 18ാം തീയതിയാണ് ആ സംഭവം നടക്കുന്നത്. അച്ഛനും അമ്മയും രാധികയെ പോയി കണ്ടതിന് ശേഷം എന്നെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.അച്ഛനാണ് വിവരം പറയുന്നത്. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ‘ഒരുക്കം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്.‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോന്ന് നീ വന്നു കണ്ട് തീരുമാനിക്കണം’ അത്ര മാത്രമേ അച്ഛന്‍ പറഞ്ഞുള്ളു. ഇത് കേട്ടയുടന്‍ തന്നെ ഞാന്‍ പറഞ്ഞത് നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളെ ആണെന്നാണ്. കാരണം ഞങ്ങള്‍ നാല് ആണ്‍കുട്ടികളാണ് വീട്ടിലുള്ളത്. പെണ്‍കുട്ടികള്‍ ഇല്ല. അപ്പോള്‍ വലത് കാല്‍ വച്ച് വരേണ്ടത് ഒരു മകള്‍ ആയിരിക്കണമെന്ന് കരുതി’.
ഇതോടെ അച്ഛന്റെയും അമ്മയുടെയും തീരുമാനത്തോട് ഞാനും യോജിച്ചു. ഡിസംബര്‍ മൂന്നാം തീയ്യതിയാണ് ഞാന്‍ ആദ്യമായി രാധികയെ നേരില്‍ കാണുന്നത്. ഞങ്ങളുടെ ആദ്യ കൂടികാഴ്ചയ്ക്ക് മുന്‍പ് തന്നെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നും’ സുരേഷ് ഗോപി പറഞ്ഞു. ഇപ്പോഴും ശക്തമായ ദാമ്ബത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് സുരേഷ് ഗോപിയും രാധികയും. കൂടെ മക്കളായ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരുമുണ്ട്.