നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ കൊച്ചിയിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടാൻ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ നടൻ സുരേഷ് ഗോപി കയറിയത് ഏറെ ശ്രദ്ധ നേടുകയാണ്.
വി.എച്ച്.പി. സ്വാഭിമാൻ നിധി പരിപാടിയുടെ ഉദ്ഘാടകൻ കൂടിയായിരുന്നു താരം. എന്നാൽ ഉച്ചക്ക് മുന്ന് മണിയോടെയാണ് പരിപാടിയുടെ സമയം നിശ്ചയിരുന്നത്. പക്ഷേ 'അമ്മ' സംഘടനയുടെ മീറ്റിങിലായിരുന്നു ആ സമയം അദ്ദേഹം. പിന്നാലെ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതും, കനത്ത ട്രാഫിക് കുരുക്കും കൂടിയായി.
അതോടൊപ്പം തന്നെ അമ്മയുടെ വേദിയിൽ നിന്ന് പുറത്തിറങ്ങിയ താരത്തെ മാധ്യമങ്ങൾ വളഞ്ഞു. ഇതോടെ താരം ആദ്യം വേറെയൊരു കാറിൽ സ്ഥലത്തുനിന്നും പുറപ്പെട്ടു. പിന്നീടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊണ്ട് ഉദ്ഘാടന വേദിയിലേക്ക് സമയത്തെത്താനായി ഓട്ടോയെ നടൻ ആശ്രയിച്ചത്. എന്നാൽ പരിപാടിയുടെ ഭാഗമായി കാറിൽ എത്തുന്ന താരം സ്വീകരിക്കാൻ ഏവരും തയ്യാറായി നിന്ന് എങ്കിൽ കൂടിയും ഏവരെയും അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച് കൊണ്ട് സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ നിന്നിറങ്ങുകയായിരുന്നു. കലൂരിൽ നിന്ന് അരമണിക്കൂർ കൊണ്ടാണ് താരം ഓട്ടോയിൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്.