Latest News

ന്യൂമോണിയ ബാധിച്ച് ചലച്ചിത്ര നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ; ആശുപത്രിയിലായത് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ

Malayalilife
ന്യൂമോണിയ ബാധിച്ച് ചലച്ചിത്ര  നടനും  എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ; ആശുപത്രിയിലായത് ബിജെപി  സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ ശ്വാസതടസത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ താരം ചികിത്സയിൽ കഴിയുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

നടനും എംപിയുമായ  സുരേഷ് ഗോപിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയാണ്.  നടനെ ആശുപത്രിയില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രവേശിപ്പിച്ചത്. അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി  ചികില്‍സയിലാണ്. സുരേഷ് ഗോപിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ആവുമെന്നുമാണ്  നിലവിൽ ലഭിക്കുന്ന വിവരം. 

 നടന്‌റെ സ്ഥാനാര്‍ത്ഥിത്വം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനില്‍ക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേര് തിരുവനന്തപുരം,തൃശ്ശൂര്‍ മണ്ഡലങ്ങളിലാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. നേമം മണ്ഡലത്തിലേക്കും അതേസമയം തന്നെ  അദ്ദേഹത്തിന്‌റെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപി  ഒരിടവേളയ്ക്ക് ശേഷം  വീണ്ടും സിനിമയില്‍ സജീവമായത്.

Actor suresh gopi hospitalised due to pneumonia

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES