നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാൻ ഒരുങ്ങി ശ്രീനിവാസന്‍; പ്രതികരണവുമായി താരം

Malayalilife
topbanner
നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാൻ ഒരുങ്ങി  ശ്രീനിവാസന്‍;  പ്രതികരണവുമായി താരം

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പി[പിക്കാൻ താരത്തിന് സാധിക്കുകയും  ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി താരം മത്സരിക്കുമെന്ന വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്. അതേസമയം  സംഭവത്തില്‍ വ്യക്തത വരുത്തി ശ്രീനിവാസന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അടിസ്ഥാന രഹിതമാണ് ഈ വാർത്തകൾ എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.  പിറവത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ മത്സരിക്കുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. ട്വന്റി 20 നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ട്വന്റി 20യുടെ മുന്നേറ്റത്തെ കുറിച്ച് വിവിധയിടങ്ങളില്‍ പരാമര്‍ശിച്ചതാകും ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് വലത് മുന്നണികള്‍ ഭരണചക്രം തിരിക്കുന്ന കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇരുകൂട്ടരും ഒന്നാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുന്നതിനാല്‍ തന്നെ രാഷ്ടീയ വിരോധിയാക്കി മാറ്റുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് തന്നെ സമീപിച്ചിരുന്നു. താല്‍പര്യമില്ലെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി

Actor sreenivasan words about election candidate

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES