Latest News

നിങ്ങള്‍ ഒരു നല്ല നടനല്ലേ; എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്ന് പലരും ചോദിച്ചു; തുറന്ന് പറഞ്ഞ് നടൻ സിദ്ദിഖ്

Malayalilife
നിങ്ങള്‍ ഒരു നല്ല നടനല്ലേ; എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്ന് പലരും ചോദിച്ചു; തുറന്ന് പറഞ്ഞ് നടൻ  സിദ്ദിഖ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ സിദ്ദിഖ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ 
ആറാട്ട് സിനിമയിലെ തന്റെ കഥാപാത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. സിഐ ശിവശങ്കരന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്നാണ് പലരും തന്നോട് ചോദിച്ചത് എന്ന് സിദ്ദിഖ് പറയുന്നു.

ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു, ‘സിദ്ദിഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’. നല്ലത് പറഞ്ഞാല്‍ താന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വയ്ക്കും. ചിലര്‍ തന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. 
എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്.

 മോഹന്‍ലാലും സിദ്ദിഖും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു എന്ന് ആളുകള്‍ പറഞ്ഞതാണ് ഇഷ്ടപ്പെട്ട കമന്റ് എന്നാണ് സിദ്ദിഖ് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആറാട്ട് ഫെബ്രുവരി 18ന് ആണ് റിലീസ് ചെയ്തത്.

 

Actor sidhique words about aarattu character

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES