മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ശശി കലിംഗ. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. സംവിധായകന്‍ രഞ്ജിത്താണ് നാടക ട്രൂപ്പിന്റെ പേരായ കലിംഗ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ത്തത്. പ്പോള്‍ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന രജീഷ് സേട്ടുവിന്റെ തുറന്ന് പറച്ചില്‍ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
രജീഷ് സേട്ടുവിന്റെ കുറിപ്പ്,
വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയ്ക്കിടയിലാണ് കൂടുതല്‍ പരിചയപ്പെട്ടത്. സെറ്റില്‍ വന്നാല്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. സിനിമയുടെ പാക്കപ്പിനിടയിലായിരുന്നു പോരുന്നോ, എന്റെ കൂടെ ഡ്രൈവറും മാനേജരുമായെന്ന് ചോദിച്ചത്. എനിക്കൊരു ടൂറിസ്റ്റ് ബസും കാര്യങ്ങളുമൊക്കെയുണ്ട്, നോക്കട്ടെയെന്നായിരുന്നു മറുപടി കൊടുത്തത്. പിന്നീട് ഫോണിലൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. രജിയെന്നാണ് എന്നെ വിളിക്കാറുള്ളത്. എനിക്കെന്റെ അനിയനായാണ് തോന്നുന്നത്. സേട്ടുവെന്ന് വിളിക്കുമ്പോള്‍ എനിക്ക് നീ സുഹൃത്തിനെപ്പോലെയായിപ്പോവും, അത് വേണ്ടെന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു.
ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്. മദ്യപിക്കാറുണ്ടായിരുന്നു അദ്ദേഹം. ഞാന്‍ വന്നതിന് ശേഷമൊക്കെ കുറച്ചിരുന്നു. ഞാന്‍ വഴക്ക് പറയാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കുമെന്നാണ് പറയാറുള്ളത്. അളവ് കുറച്ചിരുന്നു. ചേച്ചിയൊക്കെ പറയുമായിരുന്നു. തൃശ്ശൂരിലെ ഒരു സെറ്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ശ്രദ്ധിക്കണമെന്ന് അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു. നാട്ടിലെത്തി ചെക്കപ്പ് നടത്താന്‍ പറഞ്ഞിരുന്നു. ഇനി മദ്യപിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടില്‍ നിന്നും പുറത്ത് പോവാറുണ്ടായിരുന്നു. രഹസ്യമായി കഴിക്കാന്‍ പോവുകയായിരുന്നു. ടിവിയിലൂടെയായിരുന്നു ശശിയേട്ടന്‍ പോയെന്ന് അറിഞ്ഞത്. ലോക് ഡൗണ്‍ സമയത്തായിരുന്നതിനാല്‍ അവിടേക്ക് എത്താന്‍ പാടുപെട്ടിരുന്നു.