ലാലേട്ടന്‍ തിരിഞ്ഞപ്പോള്‍ എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല; ഒടുക്കം ക്ലോസ് എടുക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടൻ രാജീവ് പരമേശ്വരന്‍

Malayalilife
topbanner
ലാലേട്ടന്‍ തിരിഞ്ഞപ്പോള്‍ എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല; ഒടുക്കം ക്ലോസ് എടുക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടൻ  രാജീവ് പരമേശ്വരന്‍

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് രാജീവ് പരമേശ്വരൻ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം മിനിസ്‌ക്രീനിലെ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ രാജീവ് പരമേശ്വരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള സീനില്‍ അഭിനയിച്ചപ്പോള്‍ പേടി കാരണം ഡയലോഗ് പറയാന്‍ കഴിയാതെ വന്ന അവസ്ഥയെപ്പറ്റിയാണ് രാജീവ് പറയുന്നത്.

‘ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്. ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല. അത്രയും പോസിറ്റീവ് എനര്‍ജിയുള്ള ഒരാള്‍ മുന്നില്‍ നിന്ന് തിരിഞ്ഞാല്‍ നമുക്ക് അയാളെ നോക്കി നില്‍ക്കാനേ കഴിയൂ. അക്കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീന്‍ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും ചെറിയ റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു.
 

Actor rajeev parameshwaran words about mohanlal movie experience

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES