പൃഥ്വിരാജിനും സുപ്രിയയ്ക്കും മാത്രമല്ല കുഞ്ഞുമകളായ അലംകൃതയ്ക്കും ആരാധകര്‍ ഏറെയുണ്ട്. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അലംകൃത അല്ലിയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പലപ്പോഴും പൃഥ്വിയും സുപ്രിയയും എത്താറുമുണ്ട്. അപൂര്‍വ്വമായി മാത്രമേ ആലിയുടെ മുഖം ആരാധകര്‍ കാണാറുള്ളൂ. പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്യാറുള്ളത്. മുഖം കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാമോയെന്ന് നേരത്തെ ആരാധകര്‍ ചോദിച്ചിരുന്നു. പൊതുചടങ്ങുകളിലും മറ്റ് പരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോഴും ആലിയെ കൊണ്ടുപോകാറില്ല ഇരുവരും. സുപ്രിയയുടെ മാതാപിതാക്കളാണ് ആലിക്ക് കൂട്ടായി ഇരിക്കാറുള്ളത്.
മകളുടെ സ്വകാര്യതയെ മാനിച്ചാണ് ചിത്രങ്ങള്‍ കുറക്കുന്നതെന്നാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പക്ഷം. താരപുത്രിയായി വളര്‍ത്താന്‍ താല്‍പര്യമില്ലെന്നും സാധാരണക്കാരിയായി അവള്‍ വളരട്ടെയെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അത്യാവശ്യം വികൃതികളൊക്കെ അവള്‍ക്കുമുണ്ട്. അമ്മ വരുന്ന സമയത്ത് ഡാഡയേയും മമ്മയേയും കുറിച്ച് പരാതിപ്പെടാറുണ്ട്. ഡാഡ വീട്ടിലുണ്ടെങ്കില്‍ ആലിക്ക് മറ്റൊന്നും വേണ്ടെന്നും, പൃഥ്വി പുറത്ത് പോയാല്‍ തിരിച്ചുവരുന്നത് വരെ ഒരേ ചോദ്യമായിരിക്കുമെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു.
അലംകൃത എഴുതിയ കവിതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂട പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ഒരു കഥയാണ് അല്ലി എഴുതിയിരിക്കുന്നത്. തന്റെ സ്ലേറ്റില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു കഥയാണ് അല്ലി വെറും നാലു വരിയില്‍ കുറിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഒരു അച്ഛനും മകനും താമസിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നപ്പോള്‍ അവര്‍ അഭയാര്‍ത്ഥി കാമ്പിലേക്ക് മാറി. അവിടെ അവര്‍ റണ്ടു വര്‍ഷം താമസിച്ചു. അപ്പോഴേക്കും യുദ്ധം അവസാനിക്കുകയും അവര്‍ വീടട്ടിലേക്ക് തിരികെ വന്ന് സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
ഇതാണ് ആലിയുടെ കഥ. ലോക്ക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും നല്ല സ്‌റ്റോറിലൈന്‍ ആണിതെന്നാണ് കഥയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പുങ്കുവച്ചുകൊണ്ട് താരം പറഞ്ഞത്. പക്ഷെ, ആ സമയത്ത് ഈ സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കാന്‍ പറ്റാതത്തുകൊണ്ട് ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തെരഞ്ഞെടുത്തുവെന്നാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.