മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ പപ്പു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ വിടവാങ്ങൽ എന്നും മലയാളികൾക്ക് ഒരു തീരാനൊമ്പരം തന്നെയാണ്. എന്നാൽ ഇപ്പോൾ പപ്പുവിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
''ചില വാക്കുകൾ പറയുമ്പോൾ തനിക്കു അച്ഛന്റെ ശബ്ദവും രീതിയുമാണെന്നു പലരും പറഞ്ഞിട്ടുണ്ടെന്നാണ് ബിനു പറയുന്നത്. തന്റെ പെങ്ങൾ ബിന്ദുവിനെ എടിയേ എന്ന് വിളിക്കുമ്പോൾ അച്ഛന്റെ ശബ്ദം പോലെ ഉണ്ടെന്നു പെങ്ങൾ പറയാറുണ്ടെന്നും ബിനു പറഞ്ഞു. മാത്രവുമല്ല അച്ഛന്റെ ഭക്ഷണരീതി അതേപടി തനിക്ക് കിട്ടിയിട്ടുണ്ട്. മീൻ ഇല്ലാതെ ചോറ് ഇറങ്ങില്ല.
പിന്നെ, അച്ഛൻ ഒരുപാട് പെറ്റ്സിനെ വീട്ടിൽ വളർത്തിയിരുന്നു. ആ സ്വഭാവം എന്റെ തലയിലും കയറിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും അച്ഛനെപ്പോലെ ഹ്യൂമർ ചെയ്യാൻ ഒരു ഭയമുണ്ടെന്നും ബിനു പപ്പു പറയുന്നു.ഞാൻ വീട്ടിൽ കണ്ട കുതിരവട്ടം പപ്പു ആയിരുന്നില്ല സിനിമയിൽ വീട്ടിൽ വന്നാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്തുകാരനുമായി മാറും. സിനിമയിലെത്തിയപ്പോഴാണ് ഇത്രത്തോളം അംഗീകാരം അച്ഛനുണ്ട് എന്നു മനസ്സിലായത്. ഒരും സംഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി ‘മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി മമ്മൂക്കയുടെ അസിസ്റ്റന്റ് ജോർജേട്ടൻ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് എന്നെ ചൂണ്ടി മമ്മൂക്ക, രൺജി പണിക്കരോട് ‘ആളാരാന്നു മനസ്സിലായോ?' എന്നു ചോദിച്ചു. ‘ഇല്ല' എ ന്നു പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി.
രൺജിയേട്ടൻ എന്നെ ചേർത്തു പിടിച്ചു വിസ്മയത്തോടെ കുറച്ചു സമയം നോക്കിനിന്നു. പിന്നെ, അവിടെയുള്ള എല്ലാവരുടെ അടുത്തേക്കും കൊണ്ടുപോയി.അച്ഛനുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അദ്ദേഹം ഉറ്റുനോക്കിയത് അച്ഛനെ നോക്കിയതു പോലെയാണ് എനിക്കു ഫീൽ ചെയ്തത്. ആ സംഭവം ഇപ്പോഴോർക്കുമ്പോഴും എനിക്കു സന്തോഷവും അഭിമാനവും ആണ്. പിന്നീട് അദ്ദേഹത്തിന്റെ മൂന്നു സിനിമകളിൽ അഭിനയിക്കാനും ഭാഗ്യമുണ്ടായി.
ഇപ്പോഴും സ്ട്രഗിൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''എല്ലാ തരത്തിലുമുള്ള കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായിപ്പോലും ഇപ്പോഴും നന്നായി സ്ട്രഗിൾ ചെയ്യുന്നു. കാലും നീട്ടി ഇരുന്ന് ‘ഞാൻ സിനിമയിൽ വെൽ സെറ്റിൽഡാണ്' എന്നു പറയാറൊന്നുമായിട്ടില്ല.പത്തൊൻപതു സിനിമകളെ ചെയ്തിട്ടുള്ളൂ. അതിൽത്തന്നെ മൂന്നു സിനിമകളിലാണ് മുഴുനീള കഥാപാത്രം ചെയ്തത്. നല്ല കുറച്ചു സിനിമകളിൽ സംവിധാന സഹായി ആകാൻ സാധിച്ചു. ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ട്. കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ പറ്റുകയുള്ളൂ. ഭീമന്റെ വഴിയാണ് ഏറ്റുവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബിനുവിന്റെ സിനിമ.