Latest News

ദിലീപിന്റെ നായിക തിരിച്ചുവരുന്നു; നിത്യാദാസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലേക്ക്

Malayalilife
ദിലീപിന്റെ നായിക തിരിച്ചുവരുന്നു; നിത്യാദാസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലേക്ക്

റക്കുംതളിക സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. നിത്യയുടെ പല കഥാപാത്രങ്ങള്‍ ഇന്നും ജനമനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മകള്‍ നൈനയുടെ കൂടെയുള്ള ടിക് ടോക് വീഡിയോസിലൂടെ നിത്യ ദാസ് വീണ്ടും ശ്രദ്ധേയായവുന്നത്.

നടിയുടെ അഭിനയത്തിലേക്കുള്ള തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന കാത്തിരിക്കുന്നവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ നിത്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍കലമാന്‍ എന്ന സീരിയലിലൂടെ ഒരു അതിഥി വേഷത്തിലായിരിക്കും നിത്യ എത്തുക. അതേ സമയം സീരിയലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. സീരിയലിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിത ജി നായര്‍ക്കൊപ്പമുള്ള നിത്യയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും ഒരുമിച്ച് സീരിയലിന്റെ ഭാഗമാവുകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. വിക്കി പീഡിയയിലെ പ്രൊഫൈലില്‍ നിത്യ ദാസ് എന്ന സ്വന്തം ഐഡിന്റിയില്‍ തന്നെ നടി സീരിയലിലേക്ക് എത്തുന്നുവെന്നാണ് പറയുന്നത്.

Actor nithya das come back to serial industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES