ഗീതു മോഹന്‍ദാസും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു പകൽ പൂരം. 2002 ലായിരുന്നു . അനില്‍ ബാബു സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം പ്രദര്ശനത്തിന്ന് എത്തിയത്. സമീന്തിനിയെന്ന യക്ഷിയായാണ് ഗീതുമോഹന്‍ദാസ് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ഇന്ദ്രന്‍സ് , റിസബാവ, അനില്‍ മുരളി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്. എന്നാൽ ഇപ്പോൾ നടൻ മുകേഷ് ഈ സിനിമയുമായി ബന്ധപ്പെട്ട രസകരമായ സംഭവത്തെക്കുറിച്ച് വെളിയപെടുത്തിയിരിക്കുകയാണ്.
പകൽപ്പൂരം എന്ന സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷമായി ബന്ധപ്പെട്ടു നടന്ന രസകരമായ ഒരു സംഭവമുണ്ട്. ആ പ്രോഗ്രാമിൽ സംവിധായകൻ ജോസ് തോമസിനെ ഞാൻ ക്ഷണിച്ചിരുന്നു. 'മാട്ടുപ്പെട്ടി മച്ചാൻ' ഉൾപ്പടെയുള്ള അദ്ദേഹത്തിൻ്റെ നിരവധി സിനിമകളിൽ ഞാൻ നായകനായി അഭിനയിച്ചിട്ടുണ്ട്.
പകൽപ്പൂരത്തിൻ്റെ എഴുപത്തിയഞ്ചാം ദിനാഘോഷം ജോസ് തോമസിന് ഇന്നും പറഞ്ഞത് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സംഭവമാണ്. അദ്ദേഹം പരിപാടിയിൽ പറയാൻ ഇരുന്നത് 'പകൽപ്പൂരം' ഒരു നല്ല ചിത്രമല്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ സിനിമ കണ്ടപ്പോഴാണ് അതൊരു ഗംഭീര സിനിമയാണ് എന്നെനിക്ക് മനസ്സിലായത്. പക്ഷേ അദ്ദേഹം 'പകൽപ്പൂരം' ഒരു നല്ല ചിത്രമല്ല എന്ന് പറഞ്ഞു നിർത്തിയതും, അവിടെ കറൻ്റ് പോയി.
കേട്ടിരുന്നവർ എല്ലാം ഇദ്ദേഹം എന്താ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിച്ചു അന്തം വിട്ടിരുന്നു. കറൻറ് പോയതോടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ട്, "പറഞ്ഞു തീർന്നില്ല ബാക്കി പറയാനുണ്ട്" എന്നൊക്കെ. പക്ഷേ ഇരുപത് മിനിറ്റ് കഴിഞ്ഞാണ് പിന്നെ കറൻറ് വന്നത്. അതിനും മുൻപേ ജോസ് തോമസ് പറഞ്ഞ കാര്യം പൂർത്തീകരിക്കാനാവാതെ ആ പ്രോഗ്രാം അവസാനിപ്പിക്കേണ്ടി വന്നുവെന്നും മുകേഷ് പറയുന്നു.