മലയാളി പ്രേക്ഷകർ ഇപ്പോൾ ഏറെ അക്ഷമയോടെ കാത്തിരിക്കുന്നത് ദൃശ്യം 2ന്റെ വരവിന് വേണ്ടിയാണ്. ജോർജ്ജ് കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംഷയിലുമാണ് ഇവർ. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സിനിമയെ കുറിച്ചുള്ള വാർത്തകൾ വന്ന് നിറയുകയാണ്.ഇനി ദിവസങ്ങൾ മാത്രമാണ് ചിത്രം പുറത്തു വരൻ ബാക്കയുളളത്. ജോർജ്ജ് കുട്ടിയും കുടുംബവും ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ ജോർജ്ജ് കുട്ടിയുടെ ചെറുപ്പത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.
ജോർജജ് കുട്ടി എല്ലായിപ്പോഴും പുറമെ കരുത്തനാണ് അതോടൊപ്പം തന്നെ ആരോഗ്യവാനാണ്. പക്ഷേ ഏറെ സംഘർഷം മാനസികമായി അനുഭവിക്കുന്നയാളാണ് ജോർജജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകിൽ ടെൻഷൻ കൂടി ജോർജജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കിൽ എക്സർസൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പോലീസിന് രണ്ട് ഇടി കൊടുക്കണമെങ്കിൽ അതിനുള്ള ശക്തി വേണമല്ലോ. കൂടാതെ ഒരു മുൻ ധാരണയോടും കൂടി സിനിമ കാണരുത്. സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്.
ദൃശ്യം ഒന്നിലെ സിനിമയിൽ ജോർജജ് കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ, രണ്ടാം ഭാഗത്തിൽ സിനിമയിൽ ജോർജജ് കുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹൻലാൽ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാൻ കഴിയാത്ത പോലെ ജോർജുകുട്ടി മാറി. ഉള്ളിലെ ചിന്തകളല്ല, പുറത്ത് കാണുന്നത്. രണ്ടാം സിനിമയിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും പുതിയ ചുരുൾ ഉണ്ടാകുകയും ചെയ്യും. വളരെ ശ്രദ്ധയോടെയാണ് ദൃശ്യം പോലെ പ്രേക്ഷകരെ ആകർഷിച്ച സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിനാൽ കഥയും തിരക്കഥയും അഭിനയവും എല്ലാം തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകർ ഹാപ്പിയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹൻലാൽ പറയുന്നു.
ജോർജജു കുട്ടി എന്ന കഥാപാത്രത്തെ ഭാഗ്യ നിർഭാഗ്യങ്ങൾ പിന്തുടരുന്ന സിനിമയാണ് ദൃശ്യം രണ്ടാം ഭാഗം. 'ജിത്തു ജോസഫ് രണ്ടാം ഭാഗത്തിന്റെ കഥ പറയുമ്പോൾ വല്ലാത്ത ആകാംഷയായിരുന്നു. നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രങ്ങളെയും അവരുടെ മനസും എനിക്ക് അറിയാം. പക്ഷേ ദൃശ്യത്തിലെ ജോർജു കുട്ടിയെ ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പലപ്പോഴും അപ്രതീക്ഷിതമായാണ് ആ കഥാപാത്രം പ്രതികരിക്കുന്നത്. അയാളുടെ ചിന്തകൾ പോലും എങ്ങനെയാണെന്ന് എനിക്കറിയില്ല. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വന്നാൽ അതിലെ ജോർജുകുട്ടിയുടെ സ്വഭാവ വിശേഷങ്ങൾ എങ്ങനെയാണെന്ന് സങ്കല്പിക്കാൻ കഴിയില്ലെന്നും മോഹൻലാൽ വെളിപ്പെടുത്തി.