നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
അനീഷ് ഉപാസനയാണ് വളരെ കാഷ്വല്‍ ലുക്കിലുള്ള ചിത്രം പകര്‍ത്തിയത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളും ഉയരുകയാണ്. എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ, കേരളത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന കമന്റുകള്‍.
മോഹന്‍ലാലിന്റെ പുതിയ ചിത്രം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ്. പുലിമുരുകന് ശേഷം മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.