മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ മനോജ് കെ. ജയന്‍. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗ്ഗം സിനിമയിലെ കുട്ടന്‍ തമ്പുരാനായി എത്തി പ്രേക്ഷക മനസ്സില്‍ ഇടം നേടാനും താരത്തിന് സാധിക്കുകയും ചെയ്തു. കോമഡിയും സ്വഭാവ വേഷങ്ങളും തനിക്കിണങ്ങുമെന്ന് താരം ഇതൊനൊടകം തന്നെ തെളിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ അടുത്ത സുഹൃത്തായ നടന്‍ വിനീതിനെപ്പറ്റി കുറച്ച് വര്‍ഷം മുമ്പ് മനോജ് പറഞ്ഞ വാക്കുകള്‍ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വിനീതിനെപ്പറ്റി കപ്പ ടി.വി പരിപാടിക്കിടെയാണ് വാചാലനായത്.
”വിനീത് ഒന്നും നമ്മളില്‍ നിന്ന് ആഗ്രഹിക്കാത്ത വ്യക്തിയാണ്. വളരെ ആത്മാര്‍ത്ഥതയുള്ള നടനാണ്. അവനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അവന്‍ ഒരു മിനി പ്രേം നസീറാണ്.ആരെയും വേദനിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ ഒരാളെ കുറ്റം പറഞ്ഞാല്‍ അവന്‍ പറയും മനോജ് പോട്ടെ മനോജ്, അത് വിട് എന്നൊക്കെ പറയും. പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ പറഞ്ഞ് വിഷയം മാറ്റും. അങ്ങനെ ആരെക്കുറിച്ചും കുറ്റം പറയില്ല. അവന്റെ നൃത്തത്തോട് കാണിക്കുന്ന അര്‍പ്പണ മനോഭാവം, ആത്മാര്‍ത്ഥത എന്നിവയൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഒരു യഥാര്‍ത്ഥ കലാകാരനാണ് വിനീത് എന്നും താരം പറഞ്ഞു.
മനോജിന്റെ സിനിമാഭിനയത്തിന്റെ തുടക്കം എന്ന് പറയുന്നത് 1987ല്‍ റിലീസായ ‘എന്റെ സോണിയ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു. പിന്നീട് മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്‌തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. ഇന്ന് നിരവധി അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും എത്തുന്നത്.