മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു നടൻ ശരൺ. സായിപ്പേ മൈ ബ്രദർ ഡ്രിങ്കിംഗ് വാട്ടർ സീനിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ഈ കലാകാരൻ മരണപ്പെട്ടിരിക്കുകയാണ്. പ്രമേഹബാധിതനായി അവശനായി കഴിഞ്ഞു വരുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം ശരൺ 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോൾ നടൻ മനോജ് കെ ജയൻ ശരണിന്റെ മരണത്തിൽ അനുശോചനക്കുറിപ്പുമായെത്തിയിരിക്കുകയാണ്. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നെന്ന് മനോജ് സോഷ്യൽ മഡിയയിൽ കുറിച്ചു.
കുറിപ്പിങ്ങനെ
ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു പ്രണാമം.