Latest News

നടന്‍ രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി വരുന്നതിനിടെ തനിക്ക് അപകടം പറ്റി; മനസ്സ് തുറന്ന് നടൻ ലാലു അലക്‌സ്

Malayalilife
നടന്‍ രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി വരുന്നതിനിടെ തനിക്ക് അപകടം പറ്റി; മനസ്സ് തുറന്ന് നടൻ  ലാലു അലക്‌സ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ലാലു അലക്സ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ  അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി സിനിമയിലൂടെ വീണ്ടും താരം ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്. എന്നാൽ ഇപ്പോൾ നടൻ രതീഷിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

'രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ എന്റെ കയ്യില്‍ നിന്നും കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും എനിക്ക് കാര്യമായി ഒന്നും സംഭവിക്കാതെ ഇരുന്നത് എന്നാണ് ലാലു അലക്‌സ് വെളിപ്പെടുത്തുന്നത്.

സിനിമയിലെ സൗഹൃദങ്ങള്‍ കുറവായിരുന്നോ എന്ന് ചോദിച്ചാല്‍ തനിക്ക് ഒത്തിരി സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ലാലു അലക്‌സ് പറയുക. പക്ഷേ പിന്നീട് ആ സൗഹൃദങ്ങള്‍ ഒക്കെ വിട്ടുപോയി അതിന് കാരണം അവരൊക്കെ കൂടുതല്‍ തിരക്കില്‍ ആയതു കൊണ്ടാണ് അത് നമ്മള്‍ മനസ്സിലാക്കണം അതുകൊണ്ട് തനിക്ക് ആരോടും ഒരു പരാതിയും ഇല്ല.അതേ സമയം പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സംവിധായകരുടേയും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും ലാലു അലക്‌സ് പങ്കുവെച്ചു. അതൊന്നും നിസാര കാര്യമല്ല. എനിക്ക് കിട്ടിയ വലിയ ഗിഫ്റ്റ് ആണ്. പൃഥ്വിരാജുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട് ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാലുച്ചായാ എന്ന് രാജുവും എടാ മോനേ എന്ന് ഞാനും പരസ്പരം വിളിക്കുന്ന ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍ നല്ല സംവിധായകന്‍ എന്ന നിലയില്‍ സിനിമ പ്രേക്ഷകര്‍ രാജുവിനെ അംഗീകരിച്ചതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും നടന്‍ പറയുന്നു.

 മോഹന്‍ലാലിനെ മമ്മൂട്ടിയുടെയും ഒക്കെ വില്ലനായി താന്‍ അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും ലാലുഅലക്‌സ് ഓര്‍മ്മിച്ചു അന്ന് സത്യത്തില്‍ സിനിമയിലൂടെ ജീവിക്കാനുള്ള കാശൊന്നും കിട്ടില്ലായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് ഉപരി സെറ്റില്‍ ഒരുമിച്ച് ഉള്ളപ്പോള്‍ ഉള്ള തമാശകളാണ് എന്നും ഓര്‍മ്മയില്‍ വരിക മോഹന്‍ലാല്‍ സിറ്റുവേഷന്‍ അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണ്. യൂണിറ്റിന് ചാര്‍ജ് ആക്കാന്‍ ലാലിന് എളുപ്പത്തില്‍ കഴിയുമെന്നും ലാലു അലക്‌സ് പറയുന്നു.

Actor lalu alex words about actor ratheesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES