മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കുഞ്ചൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും സൗഹൃദത്തെ പറ്റിയുമൊക്കെ തുറന്ന് പറയാറുമുണ്ട് താരം. എന്നാല്‍ ഇപ്പോൾ മമ്മൂട്ടിയെ ആദ്യം കണ്ട ദിവസം മുതല്‍ കല്യാണത്തിന് പൈസ വരെ തന്ന് സഹായിച്ചതിനെ പറ്റിയുമൊക്കെ പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചനിപ്പോള്‍. യൂട്യൂബിലെ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മെഗാസ്റ്റാറിന്റെ കുടുംബവുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടന്‍ സൂചിപ്പിച്ചത്.
'പനമ്പള്ളി നഗറിലെ തന്റെ അയല്‍ക്കാരനെ കുറിച്ചും അഭിമുഖത്തില്‍ കുഞ്ചന്‍ പറഞ്ഞിരുന്നു. അവിടുന്ന് ഇപ്പോള്‍ അദ്ദേഹം മാറി താമസിക്കുകയാണെങ്കിലും അവിടെ ഉണ്ടായിരുന്നപ്പോഴൊക്കെ ഉത്സവമായിരുന്നു. ഞാനാണ് അവിടെ ആദ്യം വീട് വെക്കുന്നത്. പിന്നീട് മമ്മൂട്ടിയ്ക്ക് അവിടെ വീടിനെ കുറിച്ച് പറഞ്ഞത് ഞാനാണ്. അവിടെ മമ്മൂക്കയെ കാണാനും ദുല്‍ഖറിനെ കാണാനുമൊക്കെ ആളുകളുടെ ബഹളമാണ്. ഗെയിറ്റിന് മുന്നില്‍ ആരാധകരുടെ കാറും മറ്റുമൊക്കെ ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ അവിടെ നിശ്ചലമാണ്. ആ ഗെയിറ്റിന്റെ അടുത്ത് എത്തുമ്പോള്‍ എന്തൊക്കെയോ അവിടുന്ന് നഷ്ടപ്പെട്ടത് പോലെ തോന്നും. കാസര്‍ഗോഡ് നിന്നൊക്കെ ആളുകള്‍ ബസും വിളിച്ച് വരും. മമ്മൂക്കയുടെ വീട്ടിലെത്തുമ്പോള്‍ ആരുമില്ല. പിന്നെ ഇത് കുഞ്ചേട്ടന്റെ വീട് എന്ന് പറഞ്ഞ് വരും.
പിന്നെ അവിടുന്ന് കുറച്ച് ഫോട്ടോസൊക്കെ എടുത്തിട്ട് പോവും. ഇപ്പോള്‍ അവിടെ കുഞ്ചേട്ടന്റെ വീട് മാത്രമേ ഉള്ളു എന്നും നടന്‍ പറയുന്നു. അതേ സമയം മമ്മൂക്കയുമായിട്ടുള്ള ബന്ധം എന്താണെന്നും കുഞ്ചന്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്ത് എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകനാണ്. ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്‌നേഹബഹുമാനത്തോടെയാണ് സുലു എന്നെ ഒരു സഹോദരനെ പോലൊണ് ഇപ്പോഴും കാണുന്നത്. കുഞ്ചന്‍ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു. സല്‍മാനും ആമിറിനും ഒരെ പൊക്കമാണ്; സൂപ്പര്‍ താരങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തിന് വിമര്‍ശനം വാങ്ങി ഹൃത്വിക് റോഷൻ നല്ല അടക്കവും ഒതുക്കവുമുള്ള ആളാണ് സുല്‍ഫത്ത്. അതുപോലെ തന്നെ മക്കളും.
വളര്‍ത്ത് ഗുണം എന്ന് പറയുന്നത് ഇതാണ്. ദുല്‍ഖറാണെങ്കിലും മകള്‍ സുറുമി ആണെങ്കിലും അഹങ്കാരം കാണിക്കില്ല. റോട്ടിലൂടെ പോവുമ്പോള്‍ കുഞ്ചന്‍ അങ്കിള്‍ എന്ന് പറഞ്ഞൊരു ഉമ്മയും തന്നിട്ടാണ് അവള്‍ പോവുകയുള്ളു. അത് വളര്‍ത്തിയതിന്റെ ഒരു ഗുണമാണ്. എത്രയോ താരങ്ങളുടെ മക്കളെ കണ്ടിരിക്കുന്നു. ചിലവര്‍ നന്നാവും, ചിലത് നന്നാവില്ല. നമ്മുടെ മക്കള്‍ ആണെങ്കിലും ശരി, വളര്‍ത്തുന്നത് പോലെയെ ഇരിക്കൂ. മമ്മൂക്കയെ ആദ്യം കാണുന്ന വിജയവാഹിനി സ്റ്റുഡിയോയിലാണ്. എന്റെ കല്യാണം ഒക്കെ അടുത്ത് വരികയാണ്. അദ്ദേഹം ഒരു കാക്കി ഡ്രസ് ഒക്കെ ഇട്ട് മറ്റേതോ സിനിമയുടെ തിരക്കിലാണ്. അന്ന് അത്ര പരിചയമില്ല. ഒരു പതിനായിരം രൂപ പോലും കൈയ്യില്‍ തികച്ച് എടുക്കാനില്ലായിരുന്നു. കല്യാണത്തിന് കാശും വേണം. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പതിനായിരം രൂപയുമായി വന്നു. ഞാന്‍ കാശ് വേണമെന്ന് പറഞ്ഞിട്ട് പോലുമില്ല. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു.
പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഞാനാ കാശ് തിരികെ കൊടുത്തു. അതിന് മുന്‍പ് കണ്ടാല്‍ സംസാരിക്കും എന്നല്ലാതെ വലിയ സൗഹൃദമൊന്നും മമ്മൂട്ടിയുമായി ഇല്ലായിരുന്നു. പിന്നീട് ഞാന്‍ വീട് വെച്ചപ്പോഴും എന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ആരുടെയോ കൈയ്യില്‍ കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കാശ് കൊടുത്ത് വിട്ടു. മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയന്‍പിള്ള രാജുവിനും ഉണ്ട്. കള്ളത്തരം ഇല്ലാത്ത ഒരു തുറന്ന മനസുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും കുഞ്ചന്‍ പറയുന്നു.