മലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ പഴയകാലത്തെ തന്റെ സിനിമ കരിയറിനെ കുറിച്ചും മോശം ചിത്രങ്ങള്‍ ചെയ്ത സന്ദര്‍ഭത്തെ കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ,
ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ വരികയും ഞാന്‍ ചെയ്യുന്ന സിനിമകള്‍ മോശമാകുകയും എന്റെ കഥാപാത്രങ്ങള്‍ മോശമാകുകയും ചെയ്തതോടെ എനിക്ക് കൂടുതല്‍ മടുപ്പായി. ആ സമയത്ത് ഒരു മുടി പോലും കറുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഞാന്‍ എന്റെ ശരീരത്തില്‍ ഒരു മാറ്റവും വരുത്താന്‍ സമ്മതിച്ചിരുന്നില്ല. അതൊക്കെ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ തന്നെ കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. എനിക്ക് സിനിമയില്‍ വലിയ ഒരിടവേള വന്നതിനു കാരണം എന്നെ ആരും ഒതുക്കിയതോ എനിക്ക് ആരും പാര പണിഞ്ഞതോ ഒന്നുമല്ല. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. തെരഞ്ഞെടുത്ത സിനിമകള്‍ ആണ് അതിന്റെ പ്രധാന കാരണം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് മകനൊപ്പം ചിലവഴിക്കാന്‍ കിട്ടിയ നിമിഷത്തെ കുറിച്ച് എല്ലാം തന്നെ താരം തുറന്ന് പറഞ്ഞിരുന്നു.