മലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനെന്നാകും പലരുടെയും ഉത്തരം. ദുല്‍ഖറും പ്രണവുമെല്ലാം അഭിനയം കൊണ്ട് മനസില്‍ കയറിപ്പറ്റിയപ്പോള്‍ ഇസുകുട്ടന്റെ ജനനം മുതല്‍ തന്നെ ആഘോഷമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. ഒരു പക്ഷേ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് 14 വര്‍ഷം കാത്തിരുന്നത് എത്തിയ അതിഥി ആയതുകൊണ്ടാകും മലയാളികളും ഇസുക്കുട്ടനെ നെഞ്ചോട് ചേര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്റെ ജനനത്തിന് പിന്നാലെ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ കാലം മകനോടൊപ്പം ആഘോഷമാക്കുന്ന ചാക്കോച്ചൻ മകനോടൊപ്പം നീന്തൽ കുളത്തിൽ കളിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് അക്വബോയ്സ് എന്ന ക്യാപ്ഷനോടെയാണ്. എന്നാൽ അപ്പനോടൊപ്പം വെള്ളത്തിലിറങ്ങിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞ് ഇസ. ചിത്രത്തിൽ ഇസയുടെ സൈഡ് പോസാണ് കാണിച്ചിരിക്കുന്നത്. അച്ഛന്റെ ഒപ്പം വെള്ളത്തിലിരുന്ന് കളിക്കുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ മകന്റെ ചെറിയ ചുവട് വയ്പ്പും ചലനങ്ങളുമെല്ലാം ആഘോഷമാക്കുകയാണ് ചാക്കോച്ചൻ. ഇസ മണ്ണിൽ കളിക്കുന്നതിന്റെ വീഡിയോ ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ചിരുന്നു.. ഇസയുടെ വീഡിയോ മണ്ണ് അറിഞ്ഞ് വളരട്ടെ എന്ന തലക്കെട്ടാടെയാണ് നടൻ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ചാക്കോച്ചന്റേയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. വളരെ ലളിതമായിട്ടായിരുന്നു ലോക്ക് ഡൗൺ കാലമായത് കൊണ്ട് തന്നെ ഇസയുടെ പിറന്നാൾ ആഘോഷിച്ചത്. കുടുംബാംഗങ്ങൾ മാത്രമായി ആയിരുന്നു ആഘോഷമായത്. സോഷ്യൽ മീഡിയയിൽ ആഘോഷ ചിത്രങ്ങൾ പങ്കുവെയ്ക്കുകയു ചെയ്തിരുന്നു.