Latest News

വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക; ഇളയമകളോട് ഒരു പ്രത്യേക സ്നേഹത്തിന് കാരണം പങ്കുവച്ച് കൃഷ്ണകുമാർ

Malayalilife
വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക; ഇളയമകളോട് ഒരു പ്രത്യേക സ്നേഹത്തിന് കാരണം പങ്കുവച്ച് കൃഷ്ണകുമാർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ  തന്റെ വീട്ടിലെ താരം ആരാണെന്ന് പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍. ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ടും വീട്ടിലെ താരവും ഇളയമകള്‍ ഹന്‍സിക ആണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണ കുമാര്‍ വെളിപ്പെടുത്തിയത്. 

'അസുലഭനിമിഷങ്ങള്‍... ഇളയവള്‍ ഹന്‍സു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം.. വീട്ടില്‍ നാലുമക്കള്‍.. മൂത്തമകള്‍ ആഹാനയുമായി 26 വര്‍ഷത്തെ ബന്ധം. അടുത്ത രണ്ടു മക്കള്‍ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തില്‍ ജനിച്ചു. 10 വര്‍ഷത്തിന് ശേഷം ഹന്‍സികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി. അതിനാല്‍ അഹാനയേക്കാള്‍ 10 വര്‍ഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുന്‍ജന്മത്തില്‍ വളരെ കാലം ഹാന്‍സികക്കൊപ്പം ജീവിച്ച ഒരു തോന്നല്‍.


വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക... പക്ഷെ കാലം കടന്നു പോയി. അവള്‍ക്കു 16 വയസ്സ്. ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട്. വീട്ടിലെ താരം.. മക്കളില്‍ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം.. അവളുടെ ആത്മാവ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച പ്രതീതി. 53 വയസ്സില്‍ അവളെ കെട്ടിപിടിക്കുമ്പോള്‍, അവളോടൊപ്പം ഇരിക്കുമ്പോള്‍, വീഡിയോകളില്‍ വരുമ്പോള്‍, ഒരു ചെറുപ്പം തോന്നാറുണ്ട്..

വല്ലപ്പോഴും മാത്രമാണ് ഞാന്‍ മക്കളുമായി കൂടുന്നത്... Detachment in Attachment എന്നൊരു കാര്യം ജീവിതത്തില്‍ പണ്ടും ഉണ്ടായിരുന്നു. എന്നും സ്‌നേഹത്തില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തില്‍ പാലിക്കുന്നു.. ഇന്ന് നല്ലൊരു ദിവസമായിരുന്നു... ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവര്‍ക്കും കുടുംബത്തില്‍ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...' എന്നുമാണ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ പറയുന്നത്.

Actor krishnakumar fb post about hansika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES