വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. എന്നാൽ ഇന്ന് തങ്ങളുടെ വോട്ട് അവകാശം രേഖപ്പെടുത്താൻ സ്ഥാനാർഥി കൂടിയായ കൃഷ്‌ണകുമാറും കുടുംബവും ഒന്നിച്ച് എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അതി രാവിലെ 7 മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്താൻ താരവും ഒപ്പം ഭാര്യ സിന്ധുവും മക്കളായ ദിയക്കും ഇഷാനിയും എത്തിയിരുന്നു. ഞാനും കുടുംബവും ജനാധിപത്യ അവകാശം രേഖപ്പെടുത്തി നിങ്ങളോ എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താരത്തിന് വിജയാശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം അഹാന ഇവിടെ എന്ന് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. രാവിലെ തന്നെ ജനാധിപത്യ അവകാശം രേഖപെടുത്തിയതിന് പിന്നാലെ പോളിങ് ബൂത്ത് സന്ദർശനവും താരം നടത്തുകയാണ്. ആകാശവാണിയിൽ മുൻ ന്യൂസ് റീഡർ കൂടിയാണ് ഇദ്ദേഹം.