Latest News

ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു; തുറന്ന് പറഞ്ഞ് നടൻ കൃഷ്ണ

Malayalilife
ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു; തുറന്ന് പറഞ്ഞ് നടൻ  കൃഷ്ണ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണ. താരം മലയാളി പ്രേക്ഷകരുടെ ഹൃദയം താരം കീഴടക്കിയത് തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെയാണ്. പിന്നാലെ മിനിസ്‌ക്രീനിലും  സജീവമായി.  എന്നാൽ ഇപ്പോൾ സിനിമയില്‍ തനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല എന്ന് പറയുകയാണ് കൃഷ്ണ. അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെന്നും അദ്ദേഹം സിനിമയില്‍ വന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ വിഷമം തോന്നിയെന്നുമാണ് താരം ഒരു അഭിമുഖത്തില്‍ പറയുഞ്ഞു. 

ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്.

ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളു. നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവില്‍ എന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ട് എന്നും താരം പറഞ്ഞു. 

Read more topics: # Actor krishna,# words about his career
Actor krishna words about his career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES