Latest News

പെണ്ണല്ലെന്ന് അറിഞ്ഞപ്പോള്‍ റൂമില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്; പിന്നെയാണ് മനസിലാക്കുന്നത് പേരുകേട്ടപ്പോൾ നടി ആണെന്ന് കരുതിയിരുന്നു: കൊല്ലം തുളസി

Malayalilife
പെണ്ണല്ലെന്ന് അറിഞ്ഞപ്പോള്‍ റൂമില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്;  പിന്നെയാണ് മനസിലാക്കുന്നത് പേരുകേട്ടപ്പോൾ നടി ആണെന്ന് കരുതിയിരുന്നു:  കൊല്ലം തുളസി

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. എന്നാൽ ഇപ്പോള്‍ തന്റെ പേര് മൂലമുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കൊല്ലം തുളസി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. 

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെ, ശരിക്കും പേര് തുളസീധരന്‍ നായര്‍ എന്നാണ്. പക്ഷെ കലാരംഗത്ത് അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന പേരിലാണ്. ആ പേര് വരുത്തിയ വിനകള്‍ ഒരുപാടുണ്ട്. ഒരിക്കല്‍ ഒരു സിനിമയുടെ പരിപാടി നടക്കുകയായിരുന്നു. അവതാരിക പരിചയപ്പെടുത്തിയത് ശ്രീമതി കൊല്ലം തുളസിയെന്നായിരുന്നു. താന്‍ എപ്പോഴാണ് പെണ്ണായതെന്ന് മമ്മൂട്ടി ചോദിച്ചു. ഞാന്‍ വേദിയില്‍ വച്ച് തന്നെ അവതാരകയോട് ഞാന്‍ ശ്രീമതിയല്ലെന്ന് പറയുകയായിരുന്നു.

ലെ റൂം ബോയ് വന്നു. എന്ത് വേണമെന്ന് ചോദിച്ചു. അരമണിക്കൂറിനുള്ളില്‍ മീന്‍ പൊള്ളിച്ചത് അടക്കമുള്ള ഭക്ഷണം വരുന്നു. ഒപ്പം ഒരു പൈന്റ് മദ്യവും. പോകാന്‍ നേരത്ത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പറഞ്ഞു, കതക് അടക്കരുത് നിര്‍മ്മാതാവ് വരും. എനിക്കത് എന്തിനാണെന്ന് മനസിലായില്ല. എന്തായാലും ഞാന്‍ ഭക്ഷണം കഴിച്ച ശേഷം രണ്ട് പെഗ്ഗും എടുത്ത് അടിച്ച് കിടന്നു. നല്ല ക്ഷീണം ഉണ്ടായതിനാല്‍ വേഗം കയറി കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പകുതി ഉറക്കമായി. അപ്പോള്‍ ആരോ പതിയെ കതക് പകുതി തുറന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി വന്നു. ഞാന്‍ എസിയുടെ തണുപ്പ് കാരണം തലയിലൂടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു.

ഞാന്‍ ചെരിഞ്ഞാണ് കിടക്കുന്നത്. അയാള്‍ എന്റെ അടുത്ത് വന്ന് ഇരുന്നു. മെല്ലെ എന്നെ തടവാന്‍ തുടങ്ങി. തടവി തടവി വന്നപ്പോള്‍ ഇത് പെണ്ണ് അല്ലെന്ന് അങ്ങേര്‍ക്ക് മനസിലായി. അതോടെ അയാള്‍ പോയി ലൈറ്റ് ഇട്ടു. ആരെടാ നീ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാനാണ് കൊല്ലം തുളസിയെന്ന്. നീയാണോ കൊല്ലം തുളസിയെന്ന് ദേഷ്യപ്പെട്ടു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനെ വിളിച്ച് ഇവനെ പിടിച്ചു കൊണ്ടു പോയി താഴെ ആ നൂറ്റി അഞ്ചിലെങ്ങാനും കൊണ്ടിടുവെന്ന് പറഞ്ഞു. പിന്നെയാണ് ഞാന്‍ മനസിലാക്കുന്നത് കൊല്ലം തുളസി എന്ന് കേട്ടപ്പോള്‍ നടി ആണെന്ന് കരുതിയാണ് ഇയാള്‍ എനിക്ക് എസി റൂമൊക്കെ തരുന്നത്. 

Actor kollam thulasi words about an inccident in her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES