വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ ഇപ്പോൾ മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് താരം കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എന്റെ പെണ്മക്കൾ എന്റെ ശക്തിയും അഹങ്കാരവും എന്നുമാണ് മക്കളുടെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിർക്ക് യൂട്യൂബിന്റെ വക സിൽവർ പ്ലേ ബട്ടൺ കിട്ടിയ സന്താഷവും ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നു. നാലാൾക്കും ചാനൽ. എന്നാൽ പിന്നെ ഇതൊരു സാറ്റലൈറ്റ് നിലയം ആയി പ്രഖ്യാപിച്ചൂടെ തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് വരുന്നത്.
അടുത്തിടെയായിരുന്നു അഹാനയ്ക്ക് കോവ്ഡ് പോസിറ്റീവ് ആയത്. സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് തന്നെയായിരുന്നു വീട്ടിൽ കഴിഞ്ഞതും. ഡാൻസ് വിഡിയോയും ചലഞ്ചും, എല്ലാമായി പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു.