Latest News

ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും: ജോയ് മാത്യു

Malayalilife
ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും: ജോയ് മാത്യു

 നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേകക്കപ്പ് മാന്‍ ഷാബു പുല്‍പ്പള്ളി കഴിഞ്ഞ ദിവസമായിരുന്നു അപകടത്തില്‍ മരിച്ചത്. മരത്തില്‍ നക്ഷത്രം തൂക്കാനായി കയറിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ് ആയിരുന്നു മരണത്തിന് കീഴടങ്ങിയത്.   അദ്ദേഹത്തോട് അടുപ്പമുള്ള എല്ലാവരും അപ്രതീക്ഷിതമായ ഷാബുവിന്റെ മരണത്തില്‍ ഞെട്ടലിലാണ്. എന്നാൽ  ഇപ്പോള്‍ ഷാബുവിന്റെ മരണത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യു പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ്,

പൊടുന്നനെയുള്ള വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ എളുപ്പത്തില്‍ കരിയുകയില്ല .പത്തുവര്ഷക്കാലം മലയാള സിനിമയില്‍ മെയ്ക്കപ്പ് കലാകാരനായിരുന്ന ഷാബു പുല്‍പ്പള്ളി അപകടത്തില്‍ മരിച്ച വാര്‍ത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത്. നിവിന്‍ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാന്‍ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സഹാദരനെപ്പോലെതന്നെയായിരുന്നു .

ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതല്‍ ലോക്ക് ഡൗണ്‍ നല്‍കിയ മടുപ്പില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ച കനകം കാമിനി കലഹം സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിംഗ്. ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങള്‍ !മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ. പ്രിയ സുഹൃത്തെ നിന്റെ ഓര്‍മ്മക്ക് മുന്നില്‍ ശിരസ്സ് കുനിക്കട്ടെ. ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും ,പ്രിയ സുഹൃത്തെ വിട.

Read more topics: # Actor joy mathew new post
Actor joy mathew new post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES