മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ 'അപരന്‍'സിനിമയുടെ ലൊക്കേഷനില്‍ താനും ഒരു അത്ഭുത നായിക പോലെ പാര്‍വതിയെ നോക്കി നിന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജയറാം.
പാര്‍വതിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ജയറാം,'അപരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ അശ്വതിയെ ആദ്യമായി കാണുന്നത്.സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത്.അകത്ത് പാര്‍വതിയുണ്ട്,നിങ്ങളുടെ മിമിക്രിയൊക്കെ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാ അത് കൊണ്ട് ഒന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നു,അങ്ങനെ ഞാന്‍ അശ്വതിയെ റൂമില്‍ ചെന്ന് കണ്ടു.അശ്വതിക്ക് മുന്നില്‍ കൈ തൊഴുതു കുറെ നേരം നിന്നു.അശ്വതി ഇരിക്കാന്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല.ഇപ്പോള്‍ മക്കള്‍ എന്നെ കളിയാക്കാറുണ്ട്.അമ്മയ്ക്ക് മുന്‍പില്‍ ഒരു മണിക്കൂര്‍ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞു. അത് ശരിയാണ് ഏറെ ബഹുമാനത്തോടെയാണ് അന്ന് ഞാന്‍ അശ്വതിക്ക് മുന്നില്‍ നിന്നത്'.
പത്മരാജന്‍ സിനിമയിലൂടെ തുടക്കം കുറിച്ച നടാനാണ് ജയറാം. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ പാര്‍വതിയോട് ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. താരജോഡികളായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എതിര്‍പ്പുകളെ അവഗണിച്ച് ഇരുവരും വിവാഹിതരുമായി. വിവാഹത്തോടെ സിനിമയില്‍ നിന്നും പാര്‍വതി ബൈ പറയുകയായിരുന്നു.