അച്ഛനും അമ്മയും ഡിവോഴ്സായപ്പോള്‍ കുടുംബം പോറ്റാന്‍ നടിയായി; ബോയ്സിലെ റാണിയായി തിളങ്ങി; പിന്നാലെ പ്രണയ വിവാഹത്തിലെ ചതിയും; നടി ഭുവനേശ്വരി ഇപ്പോള്‍ ആത്മീയ ജീവിതത്തില്‍

Malayalilife
 അച്ഛനും അമ്മയും ഡിവോഴ്സായപ്പോള്‍ കുടുംബം പോറ്റാന്‍ നടിയായി; ബോയ്സിലെ റാണിയായി തിളങ്ങി; പിന്നാലെ പ്രണയ വിവാഹത്തിലെ ചതിയും;  നടി ഭുവനേശ്വരി ഇപ്പോള്‍ ആത്മീയ ജീവിതത്തില്‍

സംവിധായകന്‍ ശങ്കറിന്റെ സിനിമയ്ക്ക് വലിയ സ്വീകാരത്യ ലഭിക്കുമെങ്കിലും 2003ല്‍ പുറത്തറിങ്ങിയ ബോയ്‌സ് എന്ന ചിത്രത്തിന് വലിയ ഫാന്‍ ബോയ്‌സാണ് ഉള്ളത്. അത് അന്നുമതെ ഇന്നുമതെ. സിദ്ധാര്‍ത്ഥും ജനീലയും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രത്തില്‍ ക്യാമ്പസും ബോയിസിന്റെ പള്‍സും ഒക്കെ അറിയുന്ന ഒരു സിനിമ ആയതുകൊണ്ട് തന്നെയാണ് ഇപ്പോഴും ആ ചിത്രത്തിനെ സ്‌നേഹിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ചെറുപ്പക്കാര്‍ സമീപിക്കുന്ന റാണി എന്ന അഭിസാരിക ആയിട്ടുള്ള കഥാപാത്രം. ആ സീനില്‍ അഭിനയിച്ചത് ആന്ധ്രയിലെ ഭുവനേശ്വരി എന്ന താരമായിരുന്നു. പിന്നീട് ചില സിനിമകള്‍ മുഖം കാണിച്ചെങ്കിലും പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷയായിരുന്നു. ഏറെക്കാലത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, താന്‍ ഇപ്പോള്‍ ആത്മീയ ജീവിതത്തിലാണെന്ന് വെളിപ്പെടുത്തിയതോടെ, ഭുവനേശ്വരി വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്.

ഭുവനേശ്വരി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് ജനിച്ചത്. മോഡലിങ്ങിലൂടെ തന്റെ കരിയറിന് തുടക്കംകുറിച്ച അവര്‍ക്ക്, പിന്നീട് സിനിമാ ലോകത്തേക്കും കടന്നു വരാനായി അവസരങ്ങള്‍ ലഭിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഭാഗമായ ഭുവനയ്ക്ക്, കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ് ലഭിച്ചത്. എന്നാല്‍ ആ വേഷങ്ങള്‍ അവര്‍ അതീവ വിശ്വസനീയമായി അവതരിപ്പിച്ചു. പ്രത്യേകിച്ച്, 'ഗോകുലം വീട്' എന്ന പരമ്പരയിലെ വില്ലത്തി വേഷം ഭുവനേശ്വരിയെ പ്രേക്ഷകരുടെ മനസ്സിലേറ്റം പതിപ്പിച്ച പ്രകടനമായിരുന്നു.

ഭുവന ലീഡ് റോളില്‍ വന്ന ആദ്യചിത്രം 'കുര്‍ക്കുറെ' ആയിരുന്നു. ആ സിനിമ പ്രതീക്ഷിച്ചതു പോലെ ശ്രദ്ധേയമായില്ല. എന്നാല്‍ 2003ല്‍ സ്ഥിതി മാറി. 'ജന്റില്‍മാന്‍', 'കാതലന്‍' എന്നിങ്ങനെയുളള പാന്‍ ഇന്ത്യന്‍ ഹിറ്റുകളിലൂടെ രാജ്യത്തെമ്പാടും ചര്‍ച്ചയായ സംവിധായകന്‍ ശങ്കര്‍ യുവതയൂടെ ജീവിതം പ്രതിപാദിക്കുന്ന 'ബോയ്സ്' എന്ന സിനിമ ഒരുക്കിയപ്പോള്‍ അതില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭുവനയ്ക്ക് അവസരം ഒരുങ്ങി. ബോയ്സിനെ ഇളക്കി മറിക്കുന്ന റാണി എന്ന കഥാപാത്രമായിട്ടായിരുന്നു ഭുവനേശ്വരി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു അഭിനേത്രി എന്ന നിലയില്‍ അവരുടെ സാന്നിധ്യം വ്യാപകമായി അംഗീകരിക്കപ്പെടാന്‍ ഇടയാക്കിയ സിനിമയായിരുന്നു ഇത്. എന്നാല്‍ ആ തരംഗം നിലനിര്‍ത്താന്‍ എന്തുകൊണ്ടോ പിന്നീട് അവര്‍ക്ക് സാധിച്ചില്ല.

ഭുവനയുടെ അമ്മയാണ് അഭിനയിക്കണം എന്ന് പറഞ്ഞത്. അങ്ങനെയാണ് സീരിയലില്‍ അഭിനയിക്കുന്നത്. അമ്മയും അച്ഛനും ഡിവോഴ്‌സഡ് ആയിരുന്നു. അതുകൊണ്ട് തന്നെ ആ എട്ട് പേര് അടങ്ങുന്ന കുടുംബത്തിന്റെ നോക്കാനുള്ള കടപ്പാട് ഭുവനയ്ക്കായി. അങ്ങനെ സിനിമകളും സീരിയലുകളും കണ്ടിന്യൂ ചെയ്തു. പിന്നീടാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ അത് നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. അയാള്‍ ഭുവനയെ വഞ്ചിച്ച് കടന്ന് കളയുകയായിരുന്നു ഒരു ആണ്‍കുട്ടി ജനിച്ചു. അവനെ വളര്‍ത്തി വലുതാക്കി നന്നായി പഠിപ്പിച്ചു വക്കീലാക്കി. ഇപ്പോഴും ഭുവനയ്ക്ക് സിനിമ സീരിയലുകളിലം വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ താല്‍പര്യം തോന്നിയില്ല അഭിനയിക്കാന്‍.

പിന്നീടാണ് ആത്മീയ വഴിയിലേക്ക് താരം കടക്കുന്നത്. താന്‍ ആത്മീയത തേടി പോയിട്ടില്ലെന്നും ആത്മീയത് തന്നെ തേടി വന്നതാണെന്നും ഭുവന ഒരു അഭുമഖത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. കുട്ടിക്കാലും മുതല്‍ തന്നെ ഈശ്വരനില്‍ ഏറെ വിശ്വസിച്ചിരുന്ന ആളായിരുന്നു ഭുവന. അതുകൊണ്ട് തന്നെ ഒരു ഘട്ടം എത്തിയപ്പോള്‍ ആത്മീയതിലേക്ക് എത്തപ്പെട്ടതാണ്. കുഞ്ഞുന്നാളിലേ അച്ഛന്‍ നഷ്ടപ്പെട്ട കുട്ടിയാണ് ഭുവന. വലിയ സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹം കഴിച്ച് കുട്ടികളെ വളര്‍ത്തി ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞു കൂടണം എന്നു മാത്രമേ മോഹിച്ചിട്ടുളളു. പക്ഷേ, വിധി തലയിലെഴുതിയത് മറ്റൊന്നായിരുന്നു. ആണ്‍തുണയില്ലാത്ത ഒരു കുടുംബത്തെ പോറ്റുന്നതിനൊപ്പം ദാമ്പത്യത്തിലും പുരുഷന്റെ സഹായമില്ലാതെ ഒറ്റക്ക് ജീവിതം മൂന്നോട്ട് കൊണ്ടുപോകേണ്ടി വന്നു. ഭുവനയ്ക്ക്. നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ അടുത്തതായി എന്ത് നടക്കുമെന്ന് ആര്‍ക്കും അറിയില്ല. അതാണ് ദൈവ രഹസ്യം. അതിനെ മാനിച്ച് ജീവിക്കുകയാണ് താരം ഇപ്പോള്‍.

actress bhuvaneswari life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES