Latest News

മൂന്ന് തവണ പരിശോധന; ടെസ്റ്റിന്റെ ഫലങ്ങളെല്ലാം പൊസിറ്റീവ്; ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നത് ആ ടെസ്റ്റ്; താന്‍ ഒരു ഓട്ടിസ്റ്റിക് അഡള്‍ട്ടാണെന്ന കാര്യം വെളിപ്പെടുത്തി ഗായിക ജ്യോത്സന

Malayalilife
മൂന്ന് തവണ പരിശോധന; ടെസ്റ്റിന്റെ ഫലങ്ങളെല്ലാം പൊസിറ്റീവ്; ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നത് ആ ടെസ്റ്റ്; താന്‍ ഒരു ഓട്ടിസ്റ്റിക് അഡള്‍ട്ടാണെന്ന കാര്യം വെളിപ്പെടുത്തി ഗായിക ജ്യോത്സന

മലയാളികള്‍ക്ക് ഒട്ടനവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് ജ്യോത്സ്ന. തൃശൂരുകാരിയായ ജ്യോത്സന ജനിച്ചതും വളര്‍ന്നതുമെല്ലാം കുവൈറ്റിലും അബുദാബിയിലുമൊക്കെയാണെങ്കിലും മനോഹരമായി മലയാളം സംസാരിക്കുകയും ആ ശബ്ദത്തിനും ഗാനാലാപാനത്തിനും ആരാധകര്‍ ഏറെയുണ്ട് എന്നതുമാണ് സത്യം. 2010ല്‍ വിവാഹിതയായ ജ്യോത്സന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശ്രീകാന്ത് സുരേന്ദ്രനും ഏകമകനും ഒപ്പമുള്ള ജീവിതത്തില്‍ ഇടയ്ക്ക് ലണ്ടനിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. അതിനിടെയാണ് ഗായിക ഒരു കോഴ്സിനായി രജിസ്റ്റര്‍ ചെയ്യുന്നതും അതു പഠിക്കുന്നതും. എന്നാല്‍ ആ പഠനം തനിക്കുള്ളില്‍ താനറിയാതെ പോയ രോഗത്തെ തിരിച്ചറിയാനും അതിനുള്ള പ്രതിവിധികളിലേക്ക് ജ്യോത്സനയെ എത്തിച്ചതും.

യുകെയില്‍ വച്ച് ഒരു കോഴ്സ് ചെയ്യുന്നതിനിടെയാണ് ചില സംശയങ്ങള്‍ തന്നെക്കുറിച്ച് തന്നെ ജ്യോത്സ്നയ്ക്ക് ഉണ്ടായത്. തുടര്‍ന്ന് മാനസിക രോഗ വിദഗ്ധനെ കണ്ടു. അതുറപ്പിക്കാനായി മൂന്നു ടെസ്റ്റുകള്‍ ചെയ്തു. ആ ടെസ്റ്റിന്റെ ഫലങ്ങളെല്ലാം പൊസിറ്റീവ് ആയിരുന്നു. അതായത് 'ഹൈ മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ട്' എന്ന ഓട്ടിസം അവസ്ഥയാണ് ജ്യോത്സ്നയ്ക്ക് ഇപ്പോഴുള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 'ടെഡ് എക്സ് ടോക്സി'ല്‍ ജ്യോത്സ്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടിസത്തെപ്പറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇത് തുറന്നുപറയുന്നതെന്നും ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസള്‍ട്ടായിരുന്നെന്നും ഗായിക പറയുന്നു.

അതേസമയം, കാണുമ്പോള്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് പലരും പറയും. ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് അത്തരത്തില്‍ പലരും പറയുന്നത്. എല്ലാ മനുഷ്യരും, ഏതെങ്കിലുമൊക്കെ രീതിയില്‍ ഓട്ടിസ്റ്റിക്കാണെന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്. എന്നാലത് അങ്ങനെയല്ല. ഒന്നികില്‍ നിങ്ങള്‍ ഓട്ടിസ്റ്റിക്കായിരിക്കും, അല്ലെങ്കില്‍ അല്ലായിരിക്കും. ഓട്ടിസം ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങളാണ്. അത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയെന്നതാണ്.

ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും വൈകാരികമായി പ്രതികരിച്ചു കൊണ്ടിരുന്നതിന്റെ കാരണം മനസ്സിലായത് ആ ടെസ്റ്റ് റിസള്‍ട്ട് വന്നതോടെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. മാറ്റം വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ആരംഭിക്കണം. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകള്‍ ആവശ്യമാണ്. കാരണം ഓട്ടിസ്റ്റിക്കായവര്‍ക്ക് വേണ്ടി നിര്‍മിക്കാത്ത ഒരു ലോകത്താണ് അവര്‍ ജീവിക്കുന്നത്. അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടൊന്നും ആരും അറിയുന്നില്ല, പുറത്ത് കാണാന്‍ കഴിയുന്നുമില്ല'. ജ്യോത്സ്ന പറഞ്ഞു.

Read more topics: # ജ്യോത്സ്ന
jyotsna radhakrishnan revealed autism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES