താര സംഘടനയായ അമ്മ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ സ്വീകരിച്ച നിലപാട് ഏറെ ചർച്ചകൾക്കാണ് വഴിവച്ചത്. എന്നാൽ നടന്‍ ഹരീഷ് പേരടി തന്നെ സംഘടനയില്‍ നിന്ന് അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാക്കി തരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ തന്നെ ആദ്യം ഇതിന് പിന്നാലെ വിളിച്ചത് സുരേഷ് ഗോപിയാണെന്ന് പറയുകയാണ് ഇപ്പോള്‍ ഹരീഷ്. അദ്ദേഹം സംഘടനയുടെ ഉള്ളില്‍ നിന്നും പോരാടണം എന്നായിരുന്നു പറഞ്ഞതെന്നും ഹരീഷ് പേരടി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം,
എ എം എം എയില്‍ നിന്ന് ഞാന്‍ രാജി ഫെയ്സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. എ എം എം എയ്ക്ക് മെയില്‍ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്.
ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം എന്ന്. ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു.
എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും. എ എം എം എയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല.
രാജി സംബന്ധിച്ച് ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, എ എം എം എയുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി. മറ്റ് അംഗങ്ങളെ. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന എ എം എം എ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. സ്നേഹപൂര്‍വ്വം- ഹരീഷ് പേരടി..